ഉത്തരാഖണ്ഡില്‍ ലിവിംഗ് റിലേഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും; അല്ലെങ്കില്‍ 6 മാസത്തെ തടവ് ശിക്ഷ

ഏകീകൃത സിവില്‍ കോഡ് നിയമമാകുന്നതോടെ, ഉത്തരാഖണ്ഡില്‍ ലിവ്-ഇന്‍ ബന്ധങ്ങളിലുള്ള വ്യക്തികള്‍ ജില്ലാ അധികാരികളുടെ അടുത്ത് രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍ കോഡ് കരട് ബില്ലിലെ നിര്‍ദേശമാണിത്. ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന 21 വയസ്സിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതം ആവശ്യമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിയമം ലംഘിച്ചാല്‍ ആറുമാസം ജയില്‍ വാസം അനുഭവിക്കേണ്ടി വരും.

ALSO READ:മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 6 മരണം, 59 പേർക്ക് പരിക്ക്

മറ്റ് സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡ് സ്വദേശികള്‍ ലിവ് ഇന്‍ റിലേഷന്‍ ബന്ധം നയിച്ചാലും നിയമം ബാധകമായിരിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ബന്ധത്തിന്റെ നിയമപരമായ സാധുത ഉറപ്പാക്കുന്നതിന് സമഗ്രാന്വേഷണവും നടത്തും. രജിസ്റ്റര്‍ ചെയ്ത ലിവ് ഇന്‍ റിലേഷന്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതിന് ഇരുവരുടെയും രേഖാമൂലമുള്ള പ്രസ്താവനകളും ആവശ്യമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്തെ ലിവ് ഇന്‍ റിലേഷന്‍ ബന്ധങ്ങളുടെ വിശദാംശങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റ് തയാറാക്കിക്കൊണ്ടിരിക്കുകയാണ്.

ALSO READ:ഏകീകൃത സിവില്‍ കോഡ്; ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു

അതേസമയം ലിവ് ഇന്‍ റിലേഷനിലെ വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെടുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ നല്‍കുന്നയാളെ മൂന്ന് മാസത്തേക്ക് തടവിനും 25,000 രൂപ പിഴക്കും ശിക്ഷിക്കും. തത്സമയ ബന്ധം രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെടുന്നവര്‍ക്ക് പരമാവധി ആറ് മാസം തടവോ 25,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. രജിസ്‌ട്രേഷനില്‍ ഒരു മാസത്തെ കാലതാമസമുണ്ടായാല്‍ പോലും തടവു ശിക്ഷ ബാധകമാണ്. രജിസ്റ്റര്‍ ചെയ്ത ലിവ് ഇന്‍ റിലേഷനുകളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സ്വത്തിന് തുല്യ അവകാശം ലഭിക്കും. ഇത്തരം ബന്ധങ്ങളില്‍ പങ്കാളി ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് ജീവനാംശത്തിനും കോടതിയെ സമീപിക്കാനാകും. ബില്ല് പാസായാല്‍ രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News