തെലങ്കാനയിൽ സർക്കാർ ഗേൾസ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെ വിദ്യാർഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രാമയംപേട്ട ടിജി മോഡൽ സ്‌കൂളിലാണ് സംഭവം. പാചകക്കാരനും സഹായിക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) പറഞ്ഞു.
തെലങ്കാനയിൽ തന്നെ സമാനമായ മറ്റൊരു സംഭവത്തെ കൂടി ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് ഹോസ്റ്റൽ കാന്റീനിലെ വിദ്യാർത്ഥികൾക്കുള്ള ചട്ണിയിൽ ജീവനുള്ള എലിയെ കണ്ടെത്തിയതായി റിപ്പോർട്ട്. തെലങ്കാനയിലെ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചട്ണിയിൽ ഏലി ഇഴയുന്ന വീഡിയോ വിദ്യാർത്ഥികൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ജെഎൻടിയു എച്ച് യൂണിവേഴ്സിറ്റിയിലെ സുൽത്താൻപൂരിലുള്ള കോളേജ് ഹോസ്റ്റലിലാണ് സംഭവം.
ALSO READ: ‘പെൺകുട്ടികളെ വേണ്ട’; നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊന്ന ശേഷം കത്തിച്ച് പിതാവ്, സംഭവം ദില്ലിയിൽ
എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്. കോളജ് ഹോസ്റ്റലിൽ എന്ത് സുരക്ഷിതത്വമാണ് കുട്ടികൾക്ക് കൊടുക്കുന്നത് എന്നാണ് ഒട്ടുമിക്ക എല്ലാവരും ചോദിക്കുന്നത്. രൂക്ഷ വിമർശനമാണ് ഹോസ്റ്റൽ കാന്റീനിനെതിരെ ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here