ഹോസ്റ്റൽ ഭക്ഷണത്തിൽ പല്ലി: ബിഹാറിൽ 50 വിദ്യാർഥികൾ ആശുപത്രിയിൽ

bihar

ബിഹാറിലെ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. അർവാൾ ജില്ലയിലാണ് സംഭവം. ഈ ഭക്ഷണം കഴിച്ച  50 വിദ്യാർത്ഥികളെ ദേഹാസ്വസ്ഥ്യത്തെ തുടന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുർത്ത ബസാർ മെയിൻ റോഡിലുള്ള നാഷണൽ പബ്ലിക് സ്‍കൂളിന്റെ ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്.

ALSO READ; ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

പല്ലി വീണ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഛർദ്ദിയ ടക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്‌കൂൾ ഹോസ്റ്റലിൽ എത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അവർ അറിയിച്ചു. അതിനിടെ സ്‌കൂളിനെതിരെ പ്രതിഷേധവുമായി ചില വിദ്യാത്ഥികളുടെ മാതാപിതാക്കൾ രംഗത്ത് വന്നു. എന്നാൽ സ്‌കൂൾ അധികൃതർ ഈ വിഷയത്തിൽ യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News