‘കേരളത്തിൽ എൽഡിഎഫിനൊപ്പം, ഫാസിസ്റ്റ് ശക്തികൾക്കെതിരെ യോജിച്ച പോരാട്ടം നടത്തും’; തേജസ്വി യാദവ്

ഫാസിസ്റ്റ് ശക്തികൾക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും ഇതിനായാണ് എൽജെഡിയുമായി കൈകോർക്കുന്നതെന്നും ആർജെഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.

ALSO READ: ലോകകപ്പ് സംഘാടനത്തിൽ നാണംകെട്ട് ബിസിസിഐ; ക്രിക്കറ്റ് ലോകകപ്പ് ഒരാഴ്ച പിന്നിടുമ്പോൾ

കേരളത്തിൽ പാർട്ടി എൽഡിഎഫിൽ തുടരുമെന്നും തേജസ്വി യാദവ് അറിയിച്ചു. കേരളം ബി ജെ പി യെ മാറ്റി നിർത്തുന്നുവെന്നും ഇൻഡ്യ മുന്നണിയിൽ വലിയ പ്രതീക്ഷയാണുള്ളതെന്നും തേജസ്വി യാദവ് പറഞ്ഞു.

ALSO READ: ലോകകപ്പ് സംഘാടനത്തിൽ നാണംകെട്ട് ബിസിസിഐ; ക്രിക്കറ്റ് ലോകകപ്പ് ഒരാഴ്ച പിന്നിടുമ്പോൾ

പിന്നോക്ക സമുദായത്തിന്റെ അവസ്ഥ അറിഞ്ഞാൽ മാത്രമേ അവരുടെ സാമ്പത്തികമായി സഹായിക്കാൻ കഴിയുകയുള്ളൂ അതിനാൽ ജാതി സെൻസസ് അനിവാര്യമാണെന്നും തേജസ്വി യാദവ് പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയ തേജസ്വി സത്യം പറയുന്നവരെയും, ചോദ്യം ചോദിക്കുന്നവരെയും എല്ലാം കേന്ദ്ര സർക്കാർ ലക്ഷ്യം വെയ്ക്കുന്നുവെന്നും ഭരണഘടനാ സ്ഥാപനങ്ങളിൽ ഇരിക്കുന്നവർ ഭരണഘടനയെ നശിപ്പിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News