രാഷ്ട്രീയ ജനതാദളുമായി ലോക്താന്ത്രിക് ജനതാദൾ യോജിച്ചു പ്രവർത്തിക്കുമെന്ന് എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാർ. ഇതിനായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ബിജെപിയുടെയും മറ്റു ഫാസിസ്റ്റ് ശക്തികളുടെയും പീഡനങ്ങൾ അനുഭവിച്ചിട്ടും ആർജെഡി ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.ദേശീയ തലത്തിൽ ഒരു മുന്നേറ്റം വരുമ്പോൾ അതിനൊപ്പം നിൽക്കാൻ തയ്യാറല്ലാത്ത പാർട്ടിയുമായി യോജിക്കാൻ പ്രയാസമാണ് എന്നും ശ്രേയാംസ്‌കുമാർ വ്യക്തമാക്കി.
also Read: ബിപോർജോയ് കര തൊട്ടു; ഗുജറാത്ത് തീരം അതീവ ജാഗ്രതയിൽ
ജനതാദൾ എസുമായി അടുക്കാത്തത് കേരള ഘടകത്തോടുള്ള എതിർപ്പുകൊണ്ടല്ല. അവരുടെ കേന്ദ്രത്തിലെ ബിജെപി ബന്ധം അംഗീകരിക്കാനാവില്ലെന്നും വാർത്താസമ്മേളനത്തിൽ ശ്രേയാംസ്‌കുമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here