‘അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് വരേണ്ട’: എൽ കെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും ക്ഷേത്ര ട്രസ്റ്റ്

അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന എൽകെ അദ്വാനിയോടും മുരളി മനോഹർ ജോഷിയോടും പ്രതിഷ്ഠാ ചടങ്ങിലേക്ക് വരേണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ്. അടുത്തമാസം നടക്കുന്ന ചടങ്ങിൽ ഇരുവരും ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ചടങ്ങിലേക്ക് വരരുതെന്ന് ഇരുവരേയും അറിയിച്ചിട്ടുണ്ടെന്നും അവർ അത് അംഗീകരിച്ചെന്നുമാണ് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നത്.

ALSO READ: കറാച്ചിയിൽ വെച്ച് രണ്ടു തവണ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്യപ്പെടുമെന്ന് ഭയം, പുറത്തിറങ്ങാൻ വയ്യ; പാകിസ്താനിലെ ദുരിത ജീവിതം പങ്കുവെച്ച്‌ നടി

‘ഇരുവരും കുടുംബത്തിലെ മുതിർന്നവരാണ്, അവരുടെ പ്രായം കണക്കിലെടുത്ത് വരരുതെന്ന് അഭ്യർത്ഥിച്ചു, അത് ഇരുവരും അംഗീകരിച്ചു. പ്രതിഷ്ഠാ ചടങ്ങുകൾക്ക് വേണ്ട ഒരുക്കങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്‌. അടുത്തമാസം പതിനഞ്ചോടെ എല്ലാം പൂർത്തിയാവും’, രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ALSO READ: എല്ലാ സൂപ്പർതാരങ്ങൾക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട് പക്ഷെ യഥാർത്ഥ സൂപ്പർസ്റ്റാർ മമ്മൂട്ടി സാറാണ്; ജ്യോതിക

അതേസമയം, ബിജെപിയുടെ മുതിർന്ന നേതാക്കളെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തിയതിൽ ചില അസ്വാരസ്യങ്ങൾ അണികളിൽ നിന്നും ഉടലെടുക്കുന്നുണ്ട്. ആത്മീയ നേതാവ് ദലൈലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്,സംവിധായകൻ മധുര് ഭണ്ഡാർക്കർ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വാസുദേവ് ​​കാമത്ത് തുടങ്ങിയവരെല്ലാം ചടങ്ങിന് എത്തുമ്പോൾ എന്തുകൊണ്ട് അദ്വാനിയെയും മുരളി മനോഹറിനെയും എത്തിക്കാൻ സാധിക്കില്ലെന്നാണ് വിമർശനം ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News