അവഗണനകൾക്കിടയിലും എൽകെ അദ്വാനിക്ക് ഭാരത് രത്‌ന

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ഭാരതരത്‍ന. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. അധ്വാനിയെ പ്രധാനമന്ത്രി തുടർച്ചയായി അവഗണിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അയോദ്ധ്യ പ്രതിഷ്ഠക്ക് പിന്നാലെയുള്ള പുതിയ നീക്കം.

Also Read; താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണം; ഹിന്ദു മഹാസഭ ഹര്‍ജി നൽകി

അയോധ്യയിലെ ക്ഷേത്രഉദ്‌ഘാടനചടങ്ങിൽ എൽകെ അദ്വാനിയുടെ അസാന്നിധ്യം വളരെ അധികം ചർച്ചക്കൾക് വഴിവെച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി നരേന്ദ്ര മോദി അധ്വാനിയെ അവഗണിക്കുന്നുവെന്ന വിമർനങ്ങൾക്കിടെ ആണ് പ്രതിഷ്ഠ ചടങ്ങിൽ അദ്വാനി പങ്കെടുക്കാഞ്ഞതും. 1980കളുടെ മധ്യത്തിൽ ബാബരി മസ്ജിദ് തകർത്തുള്ള രാമക്ഷേത്ര നിർമ്മാണ നീക്കത്തിന് നേതൃത്വം വഹിച്ചത് അദ്വാനി ആയിരുന്നു. 1990ൽ രഥയാത്ര സംഘടിപ്പിച്ച്‌ വർഗീയധ്രുവീകരണം ശക്തമാക്കി അത് മന്ദിരം തകർക്കുന്നത് വരെ എത്തിച്ചു.

Also Read; ബിജെപി എംഎൽഎ ശിവസേന വിഭാഗം മുൻ കോർപ്പറേറ്റർക്ക് നേരെ വെടിയുതിർത്തു; മഹാരാഷ്ട്രയിൽ ബിജെപി – ശിവസേന സംഘർഷം

എന്നാൽ എൽകെ അദ്വാനിയെ പ്രതിഷ്ഠാ ഘട്ടത്തിൽ ആസൂത്രിതമായി ഒഴിവാക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭാരത രത്ന പ്രഖ്യാപനം. പൊതു തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അയോദ്ധ്യയിലൂടെ വോട്ട് ഉറപ്പിക്കാൻ നീക്കങ്ങൾ നടത്തുന്നതിന്റെ ഭാഗം കൂടിയായാണ് ബാബരി മസ്ജിദ് തകർത്ത് അയോദ്ധ്യ ക്ഷേത്രം നിർമിക്കാൻ നേതൃത്വം നൽകിയ അദ്വാനിക്ക് ഭാരതരത്ന നൽകാനുള്ള തീരുമാനവും. രാജ്യം നല്‍കുന്ന പരമോന്നത സിവിലിയന്‍ ബഹുമതിയാണ് ഭാരതരത്നം. 1954 ലാണ് ആദ്യമായി ഭാരതരത്ന അവാര്‍ഡ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News