വയനാടിനൊരു കൈത്താങ്ങ്; കുടുക്ക പൊട്ടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി എല്‍ കെ ജി വിദ്യാര്‍ത്ഥി

CMDRF

വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്ക് കൈത്താങ്ങുമായി ഇലാഹിയ പബ്ലിക് സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥി. പുതുക്കാടന്‍ മുഹമ്മദ് മുസാമ്മിലിന്റെയും മിസ്മിതയുടെയും മകന്‍ മുഹമ്മദ് സായിമാണ് വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി തന്റെ സമ്പാദ്യമായ കുടുക്കയിലെ തുക കൈമാറി മാതൃകയായത്.

കൂള്‍ അധികൃതരുടെ സാന്നിധ്യത്തില്‍ പൊട്ടിച്ച സമ്പാദ്യപ്പെട്ടിയില്‍ 4,938 രൂപയാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിലെ ഉരുള്‍പൊട്ടലിനെക്കുറിച്ച് അധ്യാപിക ക്ലാസ്സില്‍ കുട്ടികളോട് സംസാരിക്കുകയും, അവരെ ചേര്‍ത്ത് പിടിക്കേണ്ട ആവശ്യകതയെക്കുറിച്ച് പറയുകയും ചെയ്തതാണ് കുഞ്ഞു സായിമിന് പ്രചോദനമായത്.

Also Read : ‘ഇന്നത്തെ കളക്ഷൻ വയനാടിന്’; ഒറ്റ ദിവസം കൊണ്ട് ഓട്ടോ ഓടി കാൽ ലക്ഷം രൂപ സമാഹരിച്ച് കൂത്താട്ടുകുളം സ്വദേശി രാജു

ഒന്നര വര്‍ഷത്തെ തന്റെ ചെറിയ സമ്പാദ്യം വയനാട്ടിലെ എല്ലാം നഷ്ടമായ കൂട്ടുകാര്‍ക്ക് വീട്, കളിപ്പാട്ടങ്ങള്‍, പാമ്പേഴ്‌സ്, ഭക്ഷണ സാധനങ്ങള്‍, പുത്തനുടുപ്പുകള്‍ തുടങ്ങിയവ വാങ്ങാന്‍ ഉപയോഗിക്കണമെന്നാണ് സായിം എന്ന കൊച്ചു മിടുക്കന്റെ ആഗ്രഹം.

കൊച്ചു സായിമിന്റെ പ്രവര്‍ത്തനം മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകപരമാണെന്നും, തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവനായായി നല്‍കുമെന്നും സ്‌കൂള്‍ മാനേജര്‍ അബ്ദുള്‍ സലാം,ചെയര്‍മാന്‍ റഫീഖ് അലി എന്നിവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News