കൊമ്പനാന സ്ഥിരമായി തുറിച്ചുനോക്കുന്നു, എൽകെജി വിദ്യാർഥിനിയുടെ പരാതിയിൽ പരിഹാരം

നെടുങ്കണ്ടം പച്ചടി എസ്എൻഎൽപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനി ഹെഡ്മാസ്റ്ററിന് ഒരു പരാതി നൽകി. സ്കൂൾ വളപ്പിലെ കൊമ്പനാന സ്ഥിരമായി തന്നെ ‘തുറിച്ചുനോക്കുന്നു’ എന്നായിരുന്നു പരാതി. സ്‌കൂൾ മുറ്റത്തുള്ള പച്ചടി കുട്ടിശ്ശങ്കരനെതിരെയാണ് കുട്ടി പരാതി നൽകിയത്. പ്രശ്‍നം മനസിലാക്കിയ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് കുട്ടിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തിയത് ഇങ്ങനെയാണ്.

സ്കൂളിലെ പൂർവ വിദ്യാർഥികളായ 13 സൈനികർ 2 ലക്ഷത്തോളം രൂപ മുടക്കിയാണ് സ്കൂൾ വളപ്പിൽ 10 അടി ഉയരവും 600 കിലോ തൂക്കവുമുള്ള കൊമ്പന്റെ ഭീമൻ ശിൽപം സ്ഥാപിച്ചത്. കൊമ്പന് സ്കൂൾ അധികൃതർ പച്ചടി കുട്ടിശങ്കരൻ എന്നു പേരുമിട്ടു. ആന വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് എൽകെജിക്കാരിയുടെ പരാതിയുമെത്തിയത്. ആനയ്ക്ക് ജീവനില്ലെന്നും അതൊരു ശിൽപമാണെന്നും കുട്ടിയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ആനയുടെ ശിൽപത്തിനടുത്ത് വിദ്യാർഥിനിയെ എടുത്തു കൊണ്ടുപോയി ഭയം മാറ്റിയതോടെ കുട്ടിയും ഹാപ്പി സ്‌കൂൾ അധികൃതരും ഹാപ്പി.

പച്ചടി എസ്എൻഎൽപി സ്കൂൾ കെട്ടിടം ഹെടെക് വിദ്യാലയമാക്കി നവീകരിച്ചപ്പോഴാണ് സ്കൂളിലെ പൂർവ വിദ്യാർഥികളും സൈനികരും ചേർന്ന് സ്കൂൾ വളപ്പിൽ ഉഗ്രൻ ആനശിൽപം ഒരുക്കിയത്. സിമന്റിലും ഫൈബറിലു മായി നിർമിച്ചെടുത്ത കുട്ടിക്കൊമ്പന്റെ രൂപം കണ്ടാൽ ഒറിജിനലാണെന്ന് തന്നെ തോന്നിപ്പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News