പ്രവേശന പരീക്ഷ കമ്മിഷണര്‍ നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി, ത്രിവത്സര എല്‍എല്‍.ബി., പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. www.cee.kerala.gov.in-ല്‍ എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കാം.
ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയവരും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം. അതുപോലെ ആദ്യഘട്ടത്തില്‍ അലോട്‌മെന്റ് ലഭിക്കാത്തവരും രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാനും കണ്‍ഫര്‍മേഷന്‍ നടത്തണം. അപേക്ഷാര്‍ഥിയുടെ ഹോം പേജില്‍ ലോഗിന്‍ ‘കണ്‍ഫേം’ ബട്ടണ്‍ ക്ലിക്കുചെയ്ത് ബാക്കിയുള്ള ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാം. ഹയര്‍ ഓപ്ഷനുകളില്‍ താത്പര്യമില്ലാത്തവ ഒഴിവാക്കാനും കഴിയും. അവശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമം/മുന്‍ഗണന എന്നിവയും ആവശ്യമെങ്കിൽ മാറ്റം.
പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി കോഴ്‌സിനു രണ്ട് കോളേജുകളും ത്രിവത്സര എല്‍എല്‍.ബി.ക്ക് ഒരു കോളേജും പുതുതായി വന്നിട്ടുണ്ട്. റാങ്ക്പട്ടികയിലുള്ളവര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ കൊടുക്കാം. ഹയര്‍ ഓപ്ഷന്‍ ഉള്ളവര്‍ക്ക് ആ പട്ടികയിലേക്ക് പുതിയ കോളേജുകള്‍ താത്പര്യമുള്ള സ്ഥാനത്ത് ചേര്‍ക്കാനാകും.രണ്ടു പ്രോഗ്രാമുകള്‍ക്കും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍/ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കല്‍/പുതിയ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ എന്നിവ ഇന്ന് രാത്രി 11.59 വരെ നടത്താം. രണ്ടാംഘട്ട താത്കാലിക അലോട്‌മെന്റ് ഒക്ടോബർ 24-നും രണ്ടാംഘട്ട അന്തിമ അലോട്‌മെന്റ് 25-നും പ്രസിദ്ധീകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here