കാമുകിയുടെ വീടിനു മുൻപിൽ സ്വയം തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

death

കൊല്ലം: ശക്തികുളങ്ങരയിൽ കാമുകിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം പണ്ടാരത്തുംവിള വീട്ടിൽ മുപ്പത്തിയെട്ടുകാരനായ ലൈജു ആണു മരിച്ചത്. വിവാഹിതനായ ലൈജു ഇന്നലെ (20) രാവിലെ ഒമ്പതരയോടെയാണ് പെൺസുഹൃത്തിന്റെ വീടിനു മുന്നിലെത്തിയത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം സ്വയം തീ കൊളുത്തുകയായിരുന്നു. വിവാഹിതയായ യുവതിയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു. സാരമായി പരുക്കേറ്റ ഇയാളെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News