ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് ഉളളവര്‍ക്ക് ഏഴര ടണ്‍ ഭാരമുളള വാഹനങ്ങള്‍ വരെ ഓടിക്കാമെന്ന് സുപ്രീംകോടതി. 7500 കിലോയില്‍ കുറഞ്ഞ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ആണ് ഫോര്‍വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മറ്റ് രേഖകള്‍ കൂടാതെ ഓടിക്കാന്‍ സാധിക്കുക. ഏഴര ടണ്‍ ഭാരം വരെ ബാഡ്ജ് വേണ്ടെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
മുകുന്ദ് ദേവഗണും ഓറിയന്‍റൽ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായുളള കേസില്‍ 2017ല്‍ പുറപ്പെടുവിച്ച വിധി ശരിവച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി. കാര്‍ മുതല്‍ ട്രാക്ടര്‍, റോഡ് റോളറും വരെ വാഹനഭാരം അനുസരിച്ച് ഈ ഗണത്തില്‍ വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ALSO READ; ദില്ലി വായുമലിനീകരണം: വിഷപ്പത നിറഞ്ഞിട്ടും യമുനാ നദിയിൽ ഛത് പൂജക്കെത്തിയത് ആയിരങ്ങൾ
ലൈസന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്‍എംവികളെയും, ഭാര വാഹനങ്ങളെയും ഒന്നായി കാണാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ ചെറിയ ടിപ്പറുകള്‍, ട്രാവലറുകള്‍ എന്നിവ ഓടിക്കാന്‍ ലൈറ്റ് മോട്ടര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായാല്‍ മതി. കഴിഞ്ഞ വർഷം ജൂലൈ 18 നാണ് എല്‍എംവി ലൈസൻസ് ഉള്ളവര്‍ക്ക് എത്ര കിലോഗ്രാം ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാമെന്ന കാര്യത്തില്‍ വ്യക്തത കൊണ്ടുവരണമെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ഹരജികള്‍ കോടതിയിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here