‘ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കും വൈദഗ്ധ്യമുള്ള ചുമട്ടുതൊഴിലാളികൾക്ക് അവകാശപ്പെട്ടത്’: ഹൈക്കോടതി

high court

അതിലോലമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കും വൈദഗ്ധ്യമുള്ള ചുമട്ടുതൊഴിലാളികൾക്ക് അവകാശപ്പെട്ടതാണന്ന് ഹൈക്കോടതി. അതിലോലവും സങ്കീർണ്ണവുമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കയറ്റിറക്കിന് സ്വന്തം തൊഴിലാളികളെ നിയോഗിക്കാൻ അവകാശമണ്ടന്ന സ്ഥാപന ഉടമയുടെ വാദം നിരസിച്ചാണ് ജസ്റ്റീസ് വി.ജി. അരുണിൻ്റെ സുപ്രധാന ഉത്തരവ്.

Also read:കൊടുമുടികളെല്ലാം കാല്‍ക്കീ‍ഴിലായി, 8000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികളെയും കീ‍ഴടക്കി 18 കാരന്‍ ലോക റെക്കോര്‍ഡിലേക്ക്

ഇത്തരം സങ്കീർണ്ണമായ കയറ്റിറക്ക് ജോലികൾ വൈദഗദ്ധ്യം നേടിയ ചുമട്ടുതൊഴിലാളികൾക്ക് നൽകുകയാണ് വേണ്ടതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ചുമട്ടുതൊഴിലാളി ക്ഷേമ നിധി നിയമത്തിലെ വിവിധ വകുപ്പുകൾ വ്യാഖ്യാനിച്ചാണ് കോടതി വിധി. കാലം മാറി ചുമട്ടുതൊഴിലാളികളിലും ഉന്നത വിദ്യാഭ്യാസം നേടിയവരും ഇത്തരം സാധന സാമഗികൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗദ്ധ്യം നേടിയവരുണ്ടെന്നും പ്രത്യേകിച്ച് യുവാക്കളായ ചുമട്ടുതൊഴിലാളികൾ പലരും വൈദഗദ്ധ്യമുള്ളവരാണന്നും കോടതി ചൂണ്ടിക്കാട്ടി.

Also read:കെഎസ്ആർടിസി അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

നിയമ നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ ഇക്കാര്യം പരിശോധിച്ചിട്ടില്ലന്നും കോടതി പറഞ്ഞു. ചുമട്ടു തൊഴിൽ ശരീര ശക്തിയുടെയും കായിക ബലത്തിൻ്റെയും അടിസ്ഥാനത്തിൽ മാത്രം ചെയ്യേണ്ട തൊഴിലാണന്ന ബോദ്ധ്യത്തിലാവും വൈദഗദ്ധ്യമുള്ള ചുമട്ടുതൊഴിലാളികളുടെ കാര്യം നിയമത്തിൽ ഉൾപ്പെടുത്താൻ വിട്ടുപോയതെന്നും കോടതി പറഞ്ഞു. ചുമട്ടുതൊഴിലാളി ക്ഷേമ നിധി നിയമത്തിൻ്റെ അടിസ്ഥാനത്തിലുള്ള സ്കീം പ്രദേശങ്ങളിൽ അംഗീകാരമുള്ള ചുമട്ടു തൊഴിലാളിക്കു മാത്രമേ കയറ്റിറക്ക് നടത്താൻ കഴിയൂ എന്നതിനാൽ വൈദഗ്ദ്ധ്യം ആവശ്യമുള്ള ജോലികൾക്ക് രജിസ്ടേഷനുള്ള ചുമുട്ടു തൊഴിലാളികളിൽ വൈദഗദ്ധ്യം ള്ളവര ഈ ജോലി ഏൽപ്പിക്കണമെന്നും ഉടമയുടെ തൊഴിലാളികളെ വിനിയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചു. കിഴക്കമ്പലം മലയിടും തുരുത്തിൽ ടവർ നിർമ്മാണ സാമഗി കൂടെ കയറ്റിറക്കിന് സ്വന്തം തൊഴിലാളികൾക്ക് പൊലീസ് സംരക്ഷണം തേടി ആർ.കെ. വെൻ ചേഴ്സ് ഉടമ റെജി കുര്യാക്കോസ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഉടമയുടെ തൊഴിലാളികൾക്ക് പോലീസ് സംരക്ഷണം നൽകി ഉത്തരവ് പുറപ്പെടുവിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News