ലോണ്‍ ആപ്പ് ഭീഷണി; വയനാട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍

വയനാട്ടിലെ ലോണ്‍ ആപ് ആത്മഹത്യയില്‍ നാല് പേരെ ഗുജറാത്തില്‍ നിന്ന് പിടികൂടി. കഴിഞ്ഞ സെപ്റ്റംബറില്‍ അരിമുള ചിറകോണത്ത് അജയരാജാണ് ലോണ്‍ ആപ് ഭീഷണിയേതുടര്‍ന്ന് ആത്മഹത്യ ചെയ്തത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെ മീനങ്ങാടി പൊലീസ് നടത്തിയ സാഹസിക അന്വേഷണത്തിലാണ് പ്രതികള്‍ ഗുജറാത്തില്‍ വെച്ച് പിടിയിലായത്.

ലോണ്‍ ആപ് വായ്പത്തട്ടിപ്പിനിരയായ ലോട്ടറി വില്‍പനക്കാരനായിരുന്ന അജയ് രാജ് കടുത്ത ഭീഷണികളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു .വായ്പയെടുത്ത അജിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്തു. അജയ് രാജ് മരിച്ചുകിടന്നപ്പോഴും ഭീഷണി സന്ദേശങ്ങള്‍ വാട്‌സാപ്പില്‍ ലഭിച്ചു. അജയ് രാജ് മരിച്ചുവെന്നറിയിച്ചപ്പോള്‍ പരിഹാസ ചിരിയായിരുന്നു മറുപടി. അന്നത്തെ ജില്ലാ പൊലീസ് മേധാവി പഥം സിങ്ങിന്റെ നേതൃത്വത്തിലാരംഭിച്ച അന്വേഷണം ഒട്ടേറെ പ്രതിസന്ധികള്‍ പിന്നിട്ടാണ് പ്രതികളിലേക്കെത്തിയത്.

Also Read: പൊലിസ് വകുപ്പില്‍ 190 പൊലിസ് കോണ്‍സ്റ്റബിള്‍ – ഡ്രൈവര്‍ തസ്തികകൾ സൃഷ്ടിക്കും; മന്ത്രിസഭായോഗ തീരുമാനങ്ങൾ

കാഷിര്‍വ്വാദ് സ്വദേശി അലി, അമ്രേലി സ്വദേശി സമീര്‍, അമ്രേലി സ്വദേശി യാഷ്, രാജ്‌ഘോട്ട് സ്വദേശി ഫരീജ് എന്നിവരെ സാഹസികമായി ഗുജറാത്തിലെ കുഗ്രാമങ്ങളില്‍ വെച്ചാണ് പൊലീസ് പൊക്കിയത്. സൈബര്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം.സ്ത്രീകളെ ഉപയോഗിച്ചും സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘമാണ് പിടിയിലായത്. പ്രതികളെ ബത്തേരി കോടതിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഗുജറാത്തില്‍ സി ഐ പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ഗുജറാത്തില്‍ പരിശോധനകളും അന്വേഷണങ്ങളും നടത്തുകയായിരുന്നു.പ്രവീണ്‍ കെ എം,ഫിറോസ് ഖാന്‍ ഉനൈസ് എം,വിജിത് ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News