കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് ശേഷവും ഭീഷണി തുടർന്ന് ലോൺ ആപ്പുകാർ. കൂടുതൽ പേർക്ക് ഭീഷണി സന്ദേശങ്ങളും ചിത്രങ്ങളും അയക്കുന്നുണ്ട്. മരിച്ച നിജോയുടെ ബന്ധുക്കൾക്കാണ് ഭാര്യ ശിൽപയുടെ ചിത്രങ്ങൾ ലോൺ ആപ്പുകാർ അയക്കുന്നത്.
സ്ക്രീൻ ഷോട്ടിൽ ഉള്ളത് വ്യത്യസ്ത ലോൺ തുകയാണ്. ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ് കേസെടുത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ ഇന്ന് പരിശോധിക്കും.
ALSO READ:തിരുവല്ലയിൽ മുൻ നഗരസഭ ചെയർമാനെതിരെ പരാതി നൽകി നഗരസഭ ചെയർപേഴ്സൺ
അതേസമയം എറണാകുളം നോർത്ത് പറവൂരിൽ വലിയ കടമക്കുടിയിൽ കൂട്ട ആത്മഹത്യ ചെയ്ത യുവതിയും കുടുംബവും ഓൺലൈൻ വായ്പ കെണിയിൽ അകപ്പെട്ടതായാണ് സൂചന ലഭിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ലയിലെ കടമക്കുടി സ്വദേശികളായ നിജോ (39) ഭാര്യ ശിൽപ(32) മക്കളായ ഏദൻ (7) ആരോൺ (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.
ALSO READ:ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here