തിരിച്ചടവ് മുടങ്ങിയാല്‍ ചോക്ലേറ്റ് ബോക്‌സുമായി എസ്ബിഐക്കാര്‍ വീട്ടിലെത്തും; സംഭവമേറ്റെടുത്ത് ട്രോളന്മാര്‍

ബാങ്കില്‍ നിന്നുമെടുത്ത വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ഒരു വ്യത്യസ്ത മാര്‍ഗ്ഗവുമായി എസ്ബിഐ. എല്ലാ മാസവും തവണകളായി പണമടയ്ക്കുന്നതില്‍ വീഴ്ച വരുത്താന്‍ സാധ്യതയുള്ളവര്‍ക്ക് ഒരു പായ്ക്ക് ചോക്ലേറ്റ് നല്‍കി ഓര്‍മ്മപ്പെടുത്തുന്ന രീതിയാണ് എസ്ബിഐ പരീക്ഷിക്കുന്നത്. എന്നാല്‍ എസ്ബിഐയുടെ ഈ നീക്കത്തിനെതിരെ നിരവധി ട്രോളുകളും സോഷ്യല്‍മീഡിയയിലുയരുന്നുണ്ട്.

Also Read : മിസ്റ്റർ ജോയ് മാത്യു , ബിജെപി-കോൺഗ്രസ് വേദികളില്‍ നിരങ്ങിക്കോളൂ, ഡിവൈഎഫ്ഐ യുടെ മെക്കിട്ട് കേറണ്ട: വി കെ സനോജ്

ഏതെങ്കിലും കാരണവശാല്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ അവരെ അറിയിക്കാതെ അവരുടെ വീടുകളില്‍ പോയി നേരിട്ട് കാണുകയും ഒരു ചോക്ലേറ്റ് ബോക്‌സ് നല്‍കി തിരിച്ചടവിന്റെ കാര്യം ഓര്‍മിപ്പിക്കുകയും ചെയ്യുന്നത് നല്ല മാര്‍ഗ്ഗമാണെന്നാണ് ബാങ്കിന്റെ വിശദീകരണം. നേരത്തെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍, ബാങ്കില്‍ നിന്ന് വായ്പാ തിരിച്ചടവ് ഓര്‍മ്മിപ്പിച്ച് സ്ഥിരമായി ഫോണ്‍വിളികളെത്തുമായിരുന്നു.

എന്നാല്‍ പലപ്പോഴും വായ്പാ തിരിച്ചടവ് ഓര്‍മ്മിപ്പിച്ച് വിളിക്കുന്ന കോളുകള്‍ക്ക് കടം വാങ്ങിയയാള്‍ മറുപടി നല്‍കാതിരിക്കുന്നത് സ്ഥിരമായപ്പോഴാണ് പുതിയ വേറിട്ട മാര്‍ഗ്ഗം ബാഹ്ക് സ്വീകരിച്ചത്. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ നീക്കം. മുന്‍കൂട്ടി അറിയിക്കാതെ നേരിട്ട് കണ്ടാണ് വായ്പാ തിരിച്ചടവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന നീക്കം പൈലറ്റ് ഘട്ടത്തിലാണെന്നും ഏകദേശം 15 ദിവസം മുമ്പാണ് ഇത് നടപ്പിലാക്കിയതെന്നും റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.

Also Read : നാല് വയസുള്ള മകളോട് ‘നിന്റെ തന്ത വീട്ടിലുണ്ടോ’ എന്ന് ചോദിച്ചു, അയാള്‍ക്ക് മാപ്പില്ലെന്നും കൈ വെട്ടുമെന്നും പറഞ്ഞു; അത് മമ്മൂട്ടിയുടെ ആ സിനിമയ്ക്ക് ശേഷമായിരുന്നു: ലാല്‍ ജോസ്

ഈ നീക്കം വിജയിച്ചാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കും. കടമെടുക്കുന്നവരെ സന്ദര്‍ശിച്ച് ഓരോരുത്തര്‍ക്കും ഒരു പാക്കറ്റ് ചോക്ലേറ്റ് നല്‍കിയാണ് വായ്പാ തിരിച്ചടവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുക. വരാനിരിക്കുന്ന ഇഎംഐകളെക്കുറിച്ചും അവരെ ഓര്‍മ്മപ്പെടുത്തുമെന്നും അശ്വിനി കുമാര്‍ തിവാരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News