യുപിഐ വഴിയും വായ്പ, പുതിയ സേവനവുമായി റിസർവ് ബാങ്ക്

യുപിഐ ഇടപാടുകൾ നടത്താനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡിന്റെ സഹായമില്ലാതെയും യുപിഐ ഇടപാടുകൾ നടത്താനുള്ള പുതിയ സംവിധാനമാണ് ആർബിഐ അവതരിപ്പിച്ചിരിക്കുന്നത്. കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ നിന്നും വ്യത്യസ്ത ബാങ്കുകൾ അനുവദിക്കുന്ന പ്രത്യേക വായ്പാതുക അഥവാ ക്രെഡിറ്റ് ലൈൻ ഉപയോഗിച്ചും ഇനി യുപിഐ സേവനം ആസ്വദിക്കാം. ഇത് യുപിഐ സേവനങ്ങളെ കൂടുതൽ ജനകീയമാക്കുമെന്നാണ് പ്രതീക്ഷയെന്നും സേവനം അവതരിപ്പിച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

ഉപഭോക്താക്കൾക്ക് കടമായി നൽകുന്ന നിശ്ചിത തുകയെയാണ് ആർബിഐ ഗവർണർ പുതിയ സംവിധാനം അവതരിപ്പിച്ചു കൊണ്ട് ക്രെഡിറ്റ് ലൈൻ എന്ന് വിശേഷിപ്പിച്ചത്. ഇതിൽ നിന്നും ഇഷ്ടമുള്ള തുക അവർക്ക് പിൻവലിക്കാം. ഇതിന് യുപിഐയെയും ഉപയോഗിക്കാം. പിൻവലിക്കുന്ന തുകക്ക് മാത്രം പലിശ നൽകിയാൽ മതിയാകും.

നിലവിൽ ഡിപ്പോസിറ്റ് അക്കൗണ്ട് ഉപയോഗിച്ചാണ് യുപിഐ സേവനങ്ങൾ നൽകുന്നത്. ഇതിനൊപ്പം സേവനത്തിനായി പ്രീപെയ്ഡ് വാലറ്റുകളുമുണ്ട്. ഇതിന് പുറമേ ബാങ്കുകൾ നൽകുന്ന വായ്പയും ഇനി യുപിഐ സേവനങ്ങൾക്കായി ഉപയോഗിക്കാം. ഡിജിറ്റൽ ബാങ്കിങ്ങിന് ഇത് വലിയൊരു മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. പുതിയ സംവിധാനം ഉപഭോക്താക്കൾക്ക് വായ്പ ലഭിക്കുന്നതിന്റെ സമയപരിധി കുറക്കുമെന്നും ബാങ്കിങ് രംഗത്തെ വിദഗ്ധർ പറഞ്ഞു.

നിലവിൽ ഡെബിറ്റ് അക്കൗണ്ടുകളുമായും റുപേ ക്രെഡിറ്റ് കാർഡുമായിട്ടാണ് യുപിഐ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്. റിസർവ് ബാങ്കിൻ്റെ പുതിയ പ്രഖ്യാപനം അനുസരിച്ച് ഇനി മുതൽ ക്രെഡിറ്റ് അക്കൗണ്ടുകളും യുപിഐയുമായി ബന്ധിപ്പിക്കാം. ഇതിൽ ​വായ്പ അക്കൗണ്ടുകളും ഉൾപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News