പരിഹരിക്കപ്പെടാത്ത പരാതികൾ; ആഗസ്റ്റ് 7 മുതൽ 2024 സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു

ആഗസ്റ്റ് 7 മുതൽ 2024 സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ യഥാവിധി അപേക്ഷ നൽകിയതും എന്നാൽ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങൾ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ, നിവേദനങ്ങൾ എന്നിവ തീർപ്പാക്കുന്നതിന്  തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നത്.

ALSO READ: അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി; പുഴയിൽ അടിയൊഴുക്ക് ശക്തം

തദ്ദേശ അദാലത്തിന്റെ പരാതി പരിഹാര പോർട്ടലിന്റെ ലോഞ്ചിംഗ് 2024 ജൂലൈ 26 വൈകുന്നേരം 5 മണിക്ക് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ALSO READ: ബേസിൽ ജോസഫ് – ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ‘ഹല്ലേലൂയ’ പുറത്തിറങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News