തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫിന് നേട്ടം. മുഴപ്പിലങ്ങാട് പഞ്ചായത്ത് മാമാക്കുന്ന് വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എസി നസിയത്ത് ബീവിയാണ് വിജയിച്ചത്. 12 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷമീമ പി പി യെ തോല്‍പ്പിച്ചത്. മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും ബിജെപി പിടിച്ചെടുത്തു. മാടായി പഞ്ചായത്ത് മുട്ടം ഇട്ടപ്പുറം വാര്‍ഡ്, രാമന്തളി പഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ വാര്‍ഡ് എന്നിവ യുഡിഎഫ് നിലനിര്‍ത്തി.
അതേസമയം സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. സംസ്ഥാനത്താകെ 7 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട്, ചടയമംഗലം പഞ്ചായത്തിലെ കുരിയോട് വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നും നെടുമ്പാശ്ശേരിയിലെ കല്‍പക നഗര്‍, മുല്ലശ്ശേരിയിലെ പതിയാര്‍ കുളങ്ങര, മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന്, പാലക്കാട് ജില്ലയില്‍ എരുത്തേമ്പതി പഞ്ചായത്തിലെ പിടാരിമേട് വാര്‍ഡും യുഡിഎഫില്‍ നിന്നുമായാണ് പിടിച്ചെടുത്തത്.
ALSO READ:ബൈജൂസിനെതിരെയുള്ള ഇഡി അന്വേഷണം; സിഇഒ ബൈജു രവീന്ദ്രൻ രാജ്യം വിട്ടതായി സൂചന
ഉപതെരഞ്ഞെടുപ്പ് നടന്ന 23 തദ്ദേശ വാര്‍ഡുകളില്‍ നേരത്തെ അഞ്ചു വാര്‍ഡുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 10 സീറ്റുകളായി ഉയര്‍ന്നത്. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തിലേക്ക് ചുരുങ്ങി. മാത്രമല്ല യുഡിഎഫിന് നെടുമ്പാശ്ശേരിയിലെ പഞ്ചായത്ത് ഭരണം നഷ്ടമാകുകയും ചെയ്തു. നെടുമ്പാശ്ശേരി കല്പക നഗര്‍ വാര്‍ഡില്‍ സിപിഐഎമ്മിലെ അര്‍ച്ചന 98 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. തൃശൂര്‍ മുല്ലശ്ശേരി പഞ്ചായത്തിലെ പതിയാര്‍ കുളങ്ങര വാര്‍ഡും, മുഴപ്പിലങ്ങാട്ടെ മമ്മാക്കുന്ന് വാര്‍ഡും യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ വെള്ളാര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് അട്ടിമറി വിജയത്തിലൂടെയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പനത്തുറ ബൈജു 151 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാര്‍ഡും ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശ്രീജല 59 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഫലത്തില്‍ തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത നഷ്ടമാണ് ഉണ്ടായത്. ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ ഡി എഫ് പിടിച്ചെടുത്തു.
ALSO READ:ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ത്യ മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകൾ അവസാനഘട്ടത്തിലേക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here