കാലാനുസൃതമായ മുന്നേറ്റത്തിന്റെ ഭാഗമായി തദ്ദേശ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ഇതിനായി പ്രത്യേക ശിൽപ്പശാല നടത്തും. വയനാട്ടിൽ നടന്ന തദ്ദേശ അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പൂർത്തിയായ അദാലത്തുകളിൽ പരാതി പരിഹാരം കാര്യക്ഷമമായി നടന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പൂർത്തിയായ 17 അദാലത്തുകളിൽ 86 മുതൽ 99 ശതമാനം വരെ പരാതികൾ ഇതിനകം തീർപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ പരാതികൾ തീർപ്പാക്കിയത് കാസർകോട് ജില്ലയിലാണ്. ചട്ടങ്ങൾ ലഘൂകരിച്ച് പൊതുജനങ്ങൾക്ക് പരമാവധി വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുകയെന്നതാണ് തദ്ദേശ സ്വയം ഭരണ വകുപ്പിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പരാതികളിൽ അനുകൂലതീർപ്പാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിയമ തടസ്സങ്ങളില്ലാത്ത ഏതൊരു പരാതിയും തീർപ്പാക്കി നൽകാൻ തന്നെയാണ് തീരുമാനം. ഇതര വകുപ്പുകളുമായി ചേർന്ന് കൂടിയാലോചിക്കേണ്ട വിഷയങ്ങളിൽ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിലാണ് വയനാട് ജില്ലാ തദ്ദേശ അദാലത്ത് നടന്നത്. 293 പരാതികള്‍ തീര്‍പ്പാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും അല്ലാതെയുമായി ജില്ലയില്‍ നിന്നും 408 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. 115 പരാതികളില്‍ തുടര്‍ പരിശോധനകള്‍ നടത്തും.
News summary; Local rules will be revised as part of seasonal progress, said Minister MB Rajesh
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here