നവകേരള സദസ്സിൽ തദ്ദേശവകുപ്പിന് ലഭിച്ചത് 1.60 ലക്ഷം നിവേദനങ്ങൾ; പരിഹാരം 31നകം എന്ന് മന്ത്രി എം ബി രാജേഷ്

നവകേരള സദസ്സിൽ തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങളിൽ 31നകം പരിഹാര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശവകുപ്പിന്റെ ജില്ലാതല സംവിധാനങ്ങളിലേക്ക് കൈമാറിയത് 1,59,168 നിവേദനമാണ്. ജില്ലാതലത്തിൽ ഇവ തീർപ്പാക്കിയെന്ന് ഉറപ്പാക്കാൻ 22, 23, 24 തീയതികളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്നും അതിനു മുന്നോടിയായി താലൂക്ക് തല പ്രത്യേക അദാലത്ത്‌ നടത്തുമെന്നും വ്യക്തമാക്കി. താലൂക്കുകൾതിരിച്ച് ജില്ലാ ഓഫീസർമാർക്ക് ചുമതല നൽകും. 63 ഇന്റേണൽ വിജിലൻസ് ഓഫീസർമാർക്കും ജില്ലാ ഓഫീസുകളിലെ 15 അസിസ്റ്റന്റ് ഡയറക്ടർമാർക്കു പുറമെ ജോയിന്റ് ഡയറക്ടർ ഓഫീസിലെ ജീവനക്കാരെക്കൂടി ചുമതല നൽകും. 24നകം നടപടികൾ പൂർത്തിയാക്കും. ലൈഫ്, കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ മേഖലകളിലെ നിവേദനങ്ങളിലും സമാന നടപടി സ്വീകരിക്കും.

ALSO READ: ‘കർഷകത്തൊഴിലാളി’ പ്രഥമ കേരള പുരസ്കാരം; മുഖ്യമന്ത്രിയിൽ നിന്നും വി എസിന് വേണ്ടി മകൻ അരുൺ കുമാർ ഏറ്റുവാങ്ങി

സംസ്ഥാന തലത്തിലേക്ക് കൈമാറേണ്ട നിവേദനങ്ങൾ ഓരോന്നും ജോയിന്റ് ഡയറക്ടർ പരിശോധിച്ച് 24നകം പ്രിൻസിപ്പൽ ഡയറക്ടർക്ക് കൈമാറും. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക സെൽ രൂപീകരിചായിരിക്കും ഇവ കൈകാര്യം ചെയ്യുക. 27, 28, 29 തീയതികളിൽ പ്രിൻസിപ്പൽ ഡയറക്ടർതലത്തിൽ പ്രത്യേക ഡ്രൈവ് നടത്തും.

ALSO READ: ഡി.സി.സി ഓഫീസിലെ കയ്യാങ്കളി; സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് രണ്ട് യൂത്ത് കോൺഗ്രസുകാരെ പുറത്താക്കി

സ്വീകരിക്കുന്ന നടപടികൾ കൃത്യമായി പരാതിക്കാരെ അറിയിക്കാനും മന്ത്രി നിർദേശിച്ചു. ദീർഘകാല നടപടികൾ ആവശ്യമായ നിവേദനങ്ങളിൽ പുരോഗതി അറിയുന്നതിനായി ചുമതലപ്പെട്ട ഓഫീസറുടെ തസ്തികയും മൊബൈൽ നമ്പറും മറുപടിയിൽ ഉൾപ്പെടുത്തുമെന്നും പരാതിക്കാരനെ കേൾക്കേണ്ടി വന്നാൽ അറിയിപ്പ് മുൻകൂട്ടി നൽകി ടെലിഫോൺ, ഓൺലൈൻ മുഖേന കേൾക്കും. ഓൺലൈൻ ഹിയറിങ്ങിൽ പങ്കെടുക്കുന്നതിന് അവർ ആവശ്യപ്പെടുന്ന തദ്ദേശസ്ഥാപനത്തിൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News