തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബിജെപി; ആറ്റിങ്ങൽ മണ്ഡലത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്യാൻ നീക്കം

ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ തയ്യൽ മിഷീൻ വിതരണം ചെയ്യാനുള്ള ബിജെപി നീക്കം തടഞ്ഞ് നാട്ടുകാർ. മാറനല്ലൂർ പഞ്ചായത്ത്‌ അംഗം ഷിബുവിന്റെ നേതൃത്വത്തിലാണ് തയ്യൽ മിഷീൻ ഇറക്കിയത്. നാട്ടുകാർ ഇടപെട്ട് തയ്യൽ മിഷീനുകൾ തിരിച്ചയച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാനായിരുന്നു ബിജെപി ശ്രമം. മാറനല്ലൂർ പഞ്ചായത്തിലെ ബിജെപി അംഗം ഷിബുവിന്റെ നേതൃത്വത്തിലാണ് തയ്യൽ മിഷീനുകൾ എത്തിച്ചത്. പെരുമാറ്റചട്ടം നിലനിൽക്കെ തയ്യൽ മിഷീൻ വിതരണം ചെയ്യാനുള്ള നീക്കം.

Also Read: സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന വി.സിമാരെ നിയമിക്കാമെന്ന് സുപ്രീംകോടതിയെ അറിയിച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍

രാവിലെ 6 മണിയോടെ പഞ്ചമി സ്മാരക സാമൂഹ്യകേന്ദ്രത്തിൽ ഇറക്കിയ ഒരു ലോഡ് തയ്യൽ മിഷീൻ നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത്‌ സെക്രട്ടറിയുടെ അനുമതി ഇല്ലാതെയാണ് ഷിബു പഞ്ചായത്ത് ഉടമസ്ഥതയിലുള്ള സാമൂഹ്യ കേന്ദ്രം തുറന്നത്. 200 ഓളം തയ്യൽ മെഷീനുകളാണ് ലോഡിലുണ്ടായിരുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. ലോഡ് മറ്റെവിടെയെങ്കിലും ഇറക്കാൻ ശ്രമിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; റെയിൽവേ ജീവനക്കാരുടെ വോട്ടവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News