കൊല്ലത്ത് കാട്ടുപൂച്ച ആക്രമണ ഭീതിയില്‍ നാട്ടുകാര്‍

കൊല്ലം നിലമേല്‍ വെക്കോല്‍ ഭാഗത്ത് കാട്ടുപൂച്ച ആക്രമണ ഭീതിയില്‍ നാട്ടുകാര്‍. കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ പേവിഷബാധയേറ്റ് പ്രദേശത്ത് ഒരു മരണം സംഭവിച്ചതിന് തൊട്ടുപിന്നാലെ മറ്റൊരാള്‍ക്കും കടിയേറ്റു. ആക്രമണകാരിയായ കാട്ടുപൂച്ചയെ പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Also Read: ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ വീണ്ടും മലയാളികള്‍ മുങ്ങിയതായി പരാതി

ഒരു മാസം മുമ്പ് പ്രദേശത്ത് കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ വെക്കോല്‍ സ്വദേശി മുഹമ്മദ് റാഫി പേവിഷബാധയേറ്റ് മരിച്ചു. കഴിഞ്ഞയാഴ്ച മറ്റൊരാള്‍ക്കും കാട്ടുപൂച്ചയുടെ കടിയേറ്റു. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ കൃഷ്ണന്‍ കുട്ടിയെ കാട്ടുപൂച്ച ആക്രമിച്ചു. കൃഷ്ണന്‍ കുട്ടിയുടെ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റു. ആറോളം മുറിവുകള്‍ ഏറ്റു. പ്രദേശത്ത് കാട്ടുപൂച്ചയുടെ ആക്രമണം രൂക്ഷമാകുമ്പോഴും ആക്രമണകാരിയായ ജീവിയെ പിടികൂടാന്‍ വനം വകുപ്പ് നടപടികള്‍ വൈകുന്നുവെന്ന് നാട്ടുകാര്‍ പരാതിപെട്ടു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കടന്നു പോകുന്ന വഴിയില്‍ കാട്ടുപൂച്ചയുടെ ആക്രമണം പതിവായി. കാട്ടുപൂച്ചയെ വനം വകുപ്പ് ഉടന്‍ പിടികൂടി പ്രദേശത്ത് നാട്ടുകാരുടെ ജീവന് സംരക്ഷണം നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News