മഴക്കെടുതിയിൽ കാര്യക്ഷമമായി സർക്കാർ ഇടപെടുന്നില്ല, തമിഴ്നാട്ടിൽ ജനരോഷം ശക്തം; മന്ത്രി പൊൻമുടിയ്ക്കു നേരെ ചെളിയേറ്

തമിഴ്നാട് വില്ലുപുരത്ത് മഴക്കെടുതി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ മന്ത്രിയ്ക്കു നേരെ ചെളിയെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. വനം മന്ത്രി കെ. പൊൻമുടിയ്ക്കാണ് ജനങ്ങളുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്.

പ്രദേശത്തെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മന്ത്രി വേണ്ട വിധത്തിൽ ഇടപെട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാർ മന്ത്രിയ്ക്ക് നേരെ ചെളിയെറിഞ്ഞത്.

ALSO READ: താജ് മഹലിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം, പരിശോധനയിൽ വ്യാജമെന്ന് കണ്ടെത്തി സുരക്ഷാസംഘം

ഇരുവൽപേട്ടിൽ വെച്ചായിരുന്നു പ്രദേശവാസികൾ മന്ത്രിയ്ക്കു നേരെ ചെളിയും കല്ലും എറിഞ്ഞ് പ്രതിഷേധം അറിയിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചാത്തന്നൂർ ഡാം തുറന്ന സർക്കാർ സംവിധാനങ്ങൾ അതിനെ തുടർന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാനായി ഇടപെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജനങ്ങളുടെ രോഷ പ്രകടനം.

ഫെയ്ഞ്ചൽ ചുഴലിക്കാറ്റും തുടർന്നുണ്ടായ മഴയും തമിഴ്നാട്ടിൽ പലയിടങ്ങളിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ, സർക്കാർ സംവിധാനങ്ങൾ മതിയായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് ആരോപിച്ച് പലയിടങ്ങളിൽ നിന്നാണ് തമിഴ്നാട് സർക്കാരിനെതിരെ പരാതികൾ ഉയരുന്നത്. സംഘർഷം രൂക്ഷമായതോടെ പൊലീസ് അകമ്പടിയോടെയാണ് മന്ത്രി പൊൻമുടി പിന്നീട് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News