വയനാട്ടിൽ ഭൂചലനം? ; അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ

വയനാട്ടിൽ ഭൂമിക്കടിയിൽ പ്രകമ്പനവും മുഴക്കവും കേട്ടെന്ന് നാട്ടുകാർ. അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ അറിയിച്ചു. നൂറിലധികം ആളുകളെ മാറ്റിപാർപ്പിക്കാൻ നിർദേശം. ഇന്ന് രാവിലെ 10.30 ഓടെയാണ് മുഴക്കവും സ്ഫോടനത്തിന് സമാനമായ ശബ്ദവും കേട്ടത്. ആനപ്പാറ, താഴത്തുവയല്‍, എടക്കല്‍ പ്രദേശത്താണ് ശബ്ദമുണ്ടായത്. പ്രകമ്പനം സ്ഥിരീകരിച്ച് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.

സ്ഥലത്തെ സ്കൂളുകൾക്ക് അവധി നൽകി. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് നിന്ന് 30 കിലോമീറ്റർ മാറിയാണ് ഇപ്പോൾ പ്രകമ്പനം ഉണ്ടായിരിക്കുന്നത്. സ്ഥലത്ത് റവന്യു വകുപ്പ് പരിശോധന നടത്തുകയാണ്.

Also read:ഹിജാബിനും ബുർഖയ്ക്കും വിലക്ക്; ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News