എസ്.സി.ഒ സമ്മിറ്റിനൊരുങ്ങി ഇസ്ലാമാബാദ്; നഗരത്തിൽ ലോക്ക്ഡൌൺ പ്രഖ്യാപിച്ചു

SCO SUMMIT

ഇരുപത്തി മൂന്നാമത് ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മിറ്റിന്റെ ഭാഗമായി ചൈനീസ് പ്രധാനമന്ത്രി ലി കിയാങ്ങിന്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് സുരക്ഷ കർശനമാക്കി ഇസ്ലാമാബാദ്. ഇസ്ലാമബാദിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസം പൊതു അവധി നൽകിയിരിക്കുകയാണ് പാകിസ്ഥാൻ ഇപ്പോൾ.

സ്‌കൂളുകൾ, ബിസിനസ് സ്ഥാപനങ്ങൾ, മാർക്കറ്റുകൾ എന്നിവ ഈ ദിവസങ്ങളിൽ അടഞ്ഞു കിടക്കുകയാണ്. സുരക്ഷ കർശനമാക്കിയതിന്റെ പശ്ചാത്തലത്തിൽ നഗരത്തിലുടനീളം പൊലീസിനെയും പാരാമിലിട്ടറി ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്.അടുത്തിടെ രണ്ട് ചൈനീസ് എൻജിനീയർമാർ പാക്കിസ്ഥാനിൽ ഉണ്ടായ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നിലവിൽ കർശന സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

ഇസ്ലാമാബാദ്, റാവൽപിണ്ടി, എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾ, റാലികൾ എന്നിവ നടത്തുന്നതിനും വിലക്കുണ്ട്. ഈ മാസം പന്ത്രണ്ട് മുതൽ പതിനാറ് വരെ നഗരത്തിലെ കഫേകൾ, റസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, വെഡിങ് ഹാളുകൾ എന്നിവ അടച്ചിടണമെന്ന് മുൻപ് നിർദേശം നൽകിയിരുന്നു.

ഈ മാസം 15 , 16 തീയതികളിലാണ് ഷാങ്ഹായി കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മിറ്റ് നടക്കുന്നത്. സമ്മിറ്റിൽ ഇന്ത്യ, ചൈന, റഷ്യ, അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഡെലിഗേറ്റുകളും പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News