തൃശൂരിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം; സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു

തൃശൂർ കൊടുങ്ങല്ലൂരിന് സമീപം കോതപറമ്പിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും മോഷ്ടാവ് കവർന്നു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചെറായി പടിഞ്ഞാറെകര സി.ബി ജയലക്ഷ്മി ടീച്ചറുടെ വീട്ടിലാണ് മോഷണം നടന്നത്.

Also read:ഇത് ഒരു ഇന്റോ – തായ്‌ലൻഡ് ബന്ധം; തൃശൂർക്കാരന് വധുവായി തായ്ലാന്റുകാരി

വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം. വീടിൻ്റെ അടുക്കള വാതിൽ കുത്തിതുറന്ന മോഷ്ടാവ് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണക്കമ്മലും, വെള്ളിനാണയവും, ആയിരത്തോളം രൂപയും കവർന്നു. വാതിലിൻ്റെ കുറ്റി അടിച്ചു തകർത്ത മോഷ്ടാവ് ഇരുമ്പ് അലമാര പൊളിച്ചാണ് സ്വർണ്ണവും പണവും കവർന്നത്.

Also read:സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി; സംഭവമുണ്ടായത് വടകര ദേശീയ പാതയിൽ

മറ്റു മൂന്ന് വാതിലുകളും മോഷ്ടാവ് കുത്തിതുറന്നു. ഇന്നു രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മോഷ്ടാവിനായി മതിലകം പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News