ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം, ലോക്കോ പൈലറ്റ് മരിച്ചു

മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സിംഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. ലോക്കോ പൈലറ്റ് മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. മധ്യപ്രദേശിലെ കട്നിയിലേക്ക് പോകുകയായിരുന്ന തീവണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് തീപിടിച്ചത്. ഇതിലും കല്‍ക്കരിയാണ് നിറച്ചിരുന്നത്.

ട്രെയിനുകള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ലോക്കോ പൈലറ്റ് രാജേഷ് പ്രസാദ് ആണ് മരിച്ചത്. ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News