കേന്ദ്രം ലോക്കോ പൈലറ്റുമാരെ കാണുന്നത് അടിമകളെ പോലെ; ലോക്കോ പൈലറ്റുമാരുടെ സമരം മൂന്നാം ആഴ്ചയിലേക്ക്

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ആൾ ഇന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ. അടിമകളെ പോലെയാണ് ലോക്കോ പൈലറ്റ് മാരെ കാണുന്നതെന്നാണ് സംഘടനയുടെ ആരോപണം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലോക്കോ പൈലറ്റുമാർ നടത്തുന്ന സമരം മൂന്നാം ആഴ്ചയിലേക്ക് കടന്നു. ദക്ഷിണ റെയിൽവേയിലെ ലോക്കോപൈലറ്റുമാർ നടത്തുന്ന അവകാശ സമരം ശക്തമായി തുടരുകയാണ്.

Also Read: ‘ആമസോണിൽ നിന്ന് ഓർഡർ ചെയ്‌തത്‌ എക്സ്ബോക്സ് കൺട്രോളർ, കിട്ടിയത് മൂർഖൻ പാമ്പ്’, വീഡിയോ പങ്കുവെച്ച് ദമ്പതികൾ

അർഹമായ വിശ്രമ സമയം നടപ്പാക്കി തരണമെന്നാവശ്യപ്പെട്ടാണ് സമരം. ആഴ്ചയിലുള്ള വിശ്രമം 46 മണിക്കൂറാക്കണമെന്നും തുടർച്ചയായ രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. റെയിൽവേ മന്ത്രാലയത്തിൻ്റെ വീഴ്ചമൂലം അപകടങ്ങൾ ആവർത്തിക്കുകയാണെന്നും, പശ്ചിമ ബംഗാളിൽ അവസാനമായി സംഭവിച്ച ട്രെയിൻ ദുരന്തത്തിൻ്റെ യഥാർഥ കാരണങ്ങൾ അടക്കം റെയിൽവേ പരിശോധിക്കന്നമെന്നും സംഘടന ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരാനാണ് നേതാക്കളുടെ തീരുമാനം.

Also Read: മനുഷ്യനെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥന ചോദനയാണ് വായന: വായനാദിന സന്ദേശവുമായി മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News