“ഞാന്‍ ഓടിക്കാം.. വേണ്ട ഞാനോടിക്കും…” വന്ദേഭാരത് ഓടിക്കാന്‍ ലോക്കോപൈലറ്റുമാരുടെ തമ്മില്‍തല്ല്; വീഡിയോ

ആഗ്ര – ഉദയ്പൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കാന്‍ ലോക്കോപൈലറ്റുമാരുടെ തമ്മില്‍തല്ല്. വെസ്റ്റ്- സെന്‍ട്രല്‍ റെയില്‍വേ, നോര്‍ത്ത് – വെസ്റ്റ് റെയില്‍വേ, നോര്‍ത്തേണ്‍ റെയില്‍വ എന്നീ റെയില്‍വേ സോണുകളിലെ ലോക്കോപൈലറ്റുമാരാണ് ഹൈസ്പീഡ് ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ മത്സരിച്ചത്.

ALSO READ: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം 4 മണിയോടെ പുനസ്ഥാപിക്കും

ഈ ആഴ്ച ട്രെയിന്റെ ഉദ്ഘാടനം നടന്ന സമയത്താണ് ഈ തമ്മില്‍തല്ലുണ്ടായതെന്നാണ് വിവരം. വാക്കുതര്‍ക്കം പിന്നീട് ഗാര്‍ഡ് റൂമിന്റെ പൂട്ട് പൊളിക്കുന്നതിലേക്കും ഒരു ലോക്കോപൈലറ്റിനും അസിസ്റ്റന്റിനും നേരെ കയ്യേറ്റം നടക്കുന്നതിനും കാരണമായി.

മൂന്ന് വ്യത്യസ്ത റെയില്‍വേ സോണുകളില്‍ കൂടിയാണ് പുതിയതായി പ്രഖ്യാപിച്ച വന്ദേഭാരത് സെപ്തംബര്‍ രണ്ടിന് സര്‍വീസ് ആരംഭിച്ചത്. അജ്മീര്‍ റെയില്‍വേ ഡിവിഷനിലെ ഉദയ്പൂരില്‍ നിന്നും ആരംഭിച്ച് കോട്ട റെയില്‍വേ ഡിവിഷനിലൂടെ ആഗ്ര റെയില്‍വേ ഡിവിഷനില്‍ സര്‍വീസ് അവസാനിപ്പിക്കും. ഇതോടെ ഏത് ഡിവിഷനിലുള്ളവര്‍ ട്രെയിന്‍ നിയന്ത്രിക്കുമെന്നതില്‍ സംശയമുയരുകയായിരുന്നു.

ALSO READ: പൊലീസിലെ പുഴുക്കുത്തുകളെ സംരക്ഷിക്കില്ല; മന്ത്രി മുഹമ്മദ് റിയാസ്

എന്തായാലും ലോക്കോ പൈലറ്റുമാരുടെ പിടിവലിയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News