പരസ്യം ചെയ്യാൻ കേന്ദ്രസർക്കാർ; ലൈഫ് പദ്ധതിയിലെ വീടുകളിൽ പി.എം.എ.വൈ ലോഗോ വേണമെന്ന് നിർദേശം

ലൈഫ് പദ്ധതി വഴി നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ)യുടെ പേരും ലോഗോയും പതിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. പി എം എ വൈ പണം ചെലവഴിക്കുന്നതുകൊണ്ടാണ് പെരുവയ്ക്കാൻ ആവശ്യപ്പെട്ടത്. കൂടാതെ, ലൈഫ് പദ്ധതിയുടെ ചെലവിന്റെയും വായ്പയുടെയും വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ (എ.ജി.) സർക്കാരിനു കത്തയച്ചു.

ലൈഫിൽ വീടൊന്നിന് നാലുലക്ഷം രൂപയാണ് കേരളം ചെലവഴിക്കുന്നത്. ഇതിൽ ഗ്രാമീണമേഖലയിൽ 72,000 രൂപയും നഗരങ്ങളിൽ ഒന്നരലക്ഷം രൂപയുമാണ് പി.എം.എ.വൈ വഴിയുള്ള കേന്ദ്രവിഹിതം. പാർപ്പിടപദ്ധതിയിൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് എന്നരീതിയിൽ ലോഗോയും പദ്ധതിയും പേരും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

ALSO READ: സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശനം പൂര്‍ത്തീകരിച്ചാലുടന്‍ വികസന റിപ്പോര്‍ട്ട് തയ്യാറാക്കും: ആരോഗ്യമന്ത്രി

സൗജന്യമായി നിർമിച്ചു നല്‍കുന്ന വീടെന്ന സൂചന നല്കാതെവേണം പദ്ധതി നടപ്പാക്കാൻ എന്ന് സംസ്ഥാന സർക്കാരിന് നിർബധമുള്ളതിനാൽ ഇതുവരെ നിർമിച്ചു നൽകിയ വീടുകളിൽ ലൈഫ് പദ്ധതിയുടെ പേരോ ലോഗോയോ പതിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ ലോഗോയും പേരും പതിപ്പിക്കാൻ കഴിയില്ല എന്ന നിലപാടാണ് കേരള സർക്കാരിനുള്ളത്. എന്നാൽ, പി.എം.എ.വൈയുടെ പേര് ഉൾപ്പെടുത്തിയില്ലെങ്കിൽ കേന്ദ്രവിഹിതം മുടങ്ങുമെന്ന തരത്തിലാണ് കേന്ദ്രത്തിന്റെ നിലപാട്.

ALSO READ: വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം ഒരു വെറൈറ്റി ദോശ

രണ്ടുമാസം മുമ്പാണ് ലൈഫ് വായ്പയുടെ വിവരങ്ങളും മാനദണ്ഡങ്ങളുമൊക്കെ അറിയിക്കാൻ അസാധാരണമായി എ.ജി. ആവശ്യപ്പെട്ടത്. കിഫ്ബിയിലും പെൻഷൻ കമ്പനിയിലും സമാനമായിരുന്നു എ.ജി.യുടെ ഇടപെടൽ. ലൈഫ് പദ്ധതിയുടെ വായ്പയും പോത്തുകടത്തിൽ ഉൾപ്പെടുത്താനാണ് സാധ്യതയെന്നും ധനവകുപ്പ് മന്ത്രി ആശങ്കപ്പെടുന്നുണ്ട്. അങ്ങനെ വന്നാൽ ലൈഫ് പദ്ധതിയുടെ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News