കേരള സ്‌കൂള്‍ കായികമേള കൊച്ചി’24 ന്റെ ലോഗോ പ്രകാശനവും ഭാഗ്യച്ചിഹ്നത്തിന്റെ പ്രകാശനവും
മന്ത്രിമാരായ പി രാജീവും വി ശിവന്‍കുട്ടിയും തിരുവനന്തപുരത്ത് നിര്‍വഹിച്ചു;മേളയുടെ ഭാഗ്യചിഹ്നം അണ്ണാറക്കണ്ണന്‍ ‘തക്കുടു’ ആണ്.
സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികളെ ലോകോത്തര കായികമേളകളില്‍ മികവ് കൈവരിക്കുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേള വിപുലമായി നടത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമായാണ് സ്‌കൂള്‍ കായികമേള ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത്. സവിശേഷ കഴിവുകള്‍ ഉള്ള കുട്ടികളേയും ഉള്‍പ്പെടുത്തി ലോകത്തിന് മാതൃകയാകുന്ന ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയിലൂടെ ആദ്യമായി നടപ്പാക്കുകയാണ്.
ALSO READ:റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചു;പൂന്തുറ സ്വദേശി കസ്റ്റഡിയില്‍
മേളയില്‍ 20000 ത്തിലധികം കായിക പ്രതിഭകളും 2000 സവിശേഷ കഴിവുള്ള കായിക പ്രതിഭകളും പങ്കെടുക്കുന്നുണ്ട്.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ കായികമേളയാകുവാനുള്ള സാധ്യതയുണ്ട് ഇത്തവണത്തേത്.സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ നവോത്ഥാനത്തിന് നാന്ദികുറിക്കുവാന്‍ ഈ മേളയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
നവംബര്‍ മാസം 4-ാം തീയതി മുതല്‍11ാം തീയതിവരെ കൊച്ചി നഗരത്തിലെ 19 വേദികളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.നവംബര്‍ മാസം 4-ാം തീയതി വൈകുന്നേരം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വിപുലമായ ചടങ്ങുകളോടെയാണ് മത്സരം ആരംഭിക്കുന്നത്.സമാപനം നവംബര്‍ മാസം 11-ാം തീയതി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്നതാണ്.എറണാകുളം ജില്ലയിലെ തെരഞ്ഞെടുത്ത 50 സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ സ്വീകരിച്ചുവരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here