സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഇന്ന് വൈകിട്ട് കൊല്ലം ബീച്ചിൽ നടക്കും. ധനകാര്യ വകുപ്പ് മന്ത്രി.കെ എൻ ബാലഗോപാൽ, കുരീപ്പുഴ ശ്രീകുമാർ, അശോകൻ ചരുവിൽ, ഡോ സുനിത ഗണേഷ്, എം വി നികേഷ് കുമാർ, ഡോ പി സരിൻ, എമി എബ്രഹാം, മേയർ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എംഎൽഎ, എം മുകേഷ് എംഎൽഎ എന്നിവർ ചേർന്നു ലോഗോ പ്രകാശനം ചെയ്യും.
എസ് എൻ വനിതാ കോളേജിലെ വിദ്യാർത്ഥികളുടെ സംഗീത പരിപാടി, പഞ്ചാരിമേളം, എസ് എൻ കോളേജിലെ വിദ്യാർത്ഥിയായ ആദർശ് ബാബുവിന്റെ തബല, ബാലസംഘം കൂട്ടുകാരുടെ ബലൂൺ, പട്ടം പറത്തൽ എന്നിവയും ഉണ്ടാകും.
Also read: സെക്രട്ടറിയേറ്റിലെ പഴയ നിയമസഭ ഹാളില്‍ ‘പാര്‍ലമെന്റ്’ സമ്മേളനം; മോഡല്‍ പാര്‍ലമെന്റ് നാളെ മുതല്‍
Logo release of CPIM state conference will be held today
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here