പെട്ടി ഓട്ടോ ഇനി പഴയതുപോലെയാകില്ല. ഒറ്റ ചാർജിൽ 100 കിലോമീറ്ററോളം റേഞ്ച് ലഭിക്കുന്ന ന്യൂജെൻ പെട്ടി ഓട്ടോ പുറത്തിറക്കി. ഇലക്ട്രിക് മൊബിലിറ്റി കമ്പനിയായ ലോഹ്യയാണ് പുതിയ ഇലക്ട്രിക്ക് ഗുഡ്‌സ് ഓട്ടോ പുറത്തിറക്കിയിരിക്കുന്നത്. നരേന്‍ ഐസിഎച്ച് എല്‍3 കാര്‍ഗോ എന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. നഗരങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഡെലിവറി ചെയ്യുന്നതിനുള്ള മികച്ച ഓപ്ഷനാണ് വാഹനത്തിലുള്ളതെന്ന് കമ്പനി പറയുന്നു. നരേന്‍ ഐസിഎച്ച് എല്‍3 കാര്‍ഗോ അതിൻ്റെ മികച്ച രൂപകല്‍പ്പനയും ഉപയോഗവും കൊണ്ട് സവിശേഷതയാർന്നതാണ്.
ALSO READ: ദുബായിൽ 220 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചു, യുവാവിന് 50000 ദിർഹം പിഴ
മികച്ച ദൃശ്യപരതയുള്ള മുന്‍ പ്രൊഫൈലും ഡ്യുവല്‍ ഹാലൊജന്‍ ഹെഡ്ലൈറ്റുകളും വാഹനത്തിനുണ്ട്. ഈ വാഹനത്തിൻ്റെ കാർഗോ ബോക്സിന് 1350 x 990 x 1130 മില്ലിമീറ്ററാണ് വലുപ്പം. നഗരത്തിലും മറ്റും വിവിധ സാധനങ്ങൾ എത്തിക്കാൻ ഇത് അനുയോജ്യമാണ്. മണിക്കൂറില്‍ 23.5 കിലോമീറ്റർ വേഗതയുള്ള വാഹനത്തിന് 5.3 kWh ബാറ്ററിയാണ് ഊര്‍ജം നല്‍കുന്നത്. നാല് മണിക്കൂറിനുള്ളിൽ വാഹനം ഫുൾ ചാർജ് ചെയ്യാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. വാഹനത്തിൻ്റെ മൊത്ത ഭാരം 660 കിലോഗ്രാം ആണ്. അതേസമയം, വാഹനത്തിൻ്റെ വില ലോഹ്യ ഇലക്ട്രിക് മൊബിലിറ്റി വെളിപ്പെടുത്തിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here