ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനം ഇന്ന് തുടങ്ങുന്നു

ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് ഇന്ന് തുടക്കം. ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ് മൂന്നു ദിവസത്തെ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലെ സംഘം സമ്മേളനത്തിൽ പങ്കെടുക്കാനായി ന്യൂയോർക്കിൽ എത്തിയിട്ടുണ്ട്. ആദ്യ ദിവസമായ വെളളിയാഴ്ച പ്രതിനിധികളുടെ രജിസ്ട്രേഷനും സൗഹൃദ സമ്മേളനവും നടക്കും. വേദിക പെർഫോമൻസ് ആർട്ട്സ് ആന്റ് നേത്ര ആർട്സിന്റെ കലാവിരുന്ന് സംഘടിപ്പിക്കും.

also read; കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തി

ജൂൺ പത്ത് ശനിയാഴ്ചയാണ് സഭാ നടപടികൾ. നോർക്കാ റെസിഡൻറ് വൈസ് ചെയർമാൻ ശ്രി പി ശ്രീരാമകൃഷ്ണൻ അവതരിപ്പിക്കുന്ന “അമേരിക്കൻ മേഖലയിൽ ലോക കേരള സഭയുടെയും നോർക്കയുടെയും പ്രവർത്തനങ്ങൾ, വിപുലികരണ സാദ്ധ്യതകളും വെല്ലുവിളികളും” എന്ന വിഷയം സഭ ചർച്ച ചെയ്യും. പ്രതിനിധികൾ ഈ വിഷയത്തിൽ സംസാരിക്കുകയും അവരുടെ കാഴ്ചപ്പാടും നിർദേശങ്ങളും വിശദീകരിക്കുകയും ചെയ്യും. ഡോ ജോൺ ബ്രിട്ടാസ് എംപി”നവ കേരളം എങ്ങോട്ട്-അമേരിക്കൻ മലയാളികളുടെ പങ്കും സഹകരണ സാധ്യതകളും” എന്ന വിഷയം അവതരിപ്പിക്കും ” മലയാള ഭാഷ-സംസ്കാരം-പുതുതലമുറ അമേരിക്കൻ മലയാളികളും സാംസ്കാരിക പ്രചരണ സാദ്ധ്യതകളും” എന്ന വിഷയം അവതരിപ്പിക്കുന്നത് ലോക കേരള സഭാ സെക്രട്ടറിയും കേരളാ ചീഫ് സെക്രട്ടറിയുമായ വി പി ജോയി ആണ്. ലോക കേരള സഭാ ഡയറക്ടർ ഡോ . കെ വാസുകി “മലയാളികളുടെ അമേരിക്കൻ കുടിയേറ്റം-ഭാവിയും വെല്ലുവിളികളും” എന്ന വിഷയമാണ് സഭയുടെ ചർച്ചയിലേക്ക് അവതരിപ്പിക്കുന്നത്.

also read; ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ചങ്കിടിപ്പിന്റെ നിമിഷങ്ങള്‍, ലോകത്തിന്റെ കണ്ണുകള്‍ ഇനി തുര്‍ക്കിയിലേക്ക്

ഈ വിഷയങ്ങളിൽ അമേരിക്കൻ രാജ്യങ്ങളിലുള്ള പ്രതിനിധികളും അവരുടെ നിർദേശങ്ങൾ അവതരിപ്പിക്കും. ചർച്ചകൾക്ക് ശേഷം ലോക കേരള സഭാ ചെയർമാനും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും. ജൂൺ പതിനൊന്ന് ഞായറാഴ്ചയാണ് ബിസിനസ് ഇൻവസ്റ്റ്മെന്റ് മീറ്റ് നടക്കുക. അതിനു ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി ടൈംസ്ക്വയറിൽ ആയിരക്കണക്കിനാളുകെ അഭിസംബോധന ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News