ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം

ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് നാലാം ലോക കേരള സഭ തുടങ്ങിയത്. അനുശോചന സൂചകമായി ആദ്യദിവസത്തെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും സംസ്ഥാന സർക്കാർ മാറ്റിവെച്ചിരുന്നു. ഒരു ദിവസം വൈകിയാണ് പരിപാടികൾ തുടങ്ങിയത്.

ALSO READ:സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അതേസമയം സമ്മേളനം പാടെ ഒഴിവാക്കണമെന്ന പ്രതിപക്ഷ ആരോപണത്തെ പ്രവാസി പ്രതിനിധികൾ തള്ളിക്കളഞ്ഞു. എന്നാൽ ഇത്തരത്തിൽ ഒരു കൂട്ടായ്മ ഉള്ളതുകൊണ്ടാണ് കുവൈറ്റ് ദുരന്തത്തിൽ പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ചതും മുഴുവൻ പ്രവാസികളെയും ഉടൻ നാട്ടിലെത്തിക്കാനും സാധിച്ചത്. അതിനാൽ പരിപാടി ഒഴിവാക്കാൻ സാധിക്കില്ലെന്ന് നോർക്ക തന്നെ വിശദീകരണം നൽകിയിരുന്നു.

ഇത്തരത്തിലുള്ള കൂട്ടായ്മയിലൂടെയാണ് കുവൈറ്റ് ദുരന്തത്തിൽ പെട്ടന്ന് തന്നെ ഇടപെടൽ ഉണ്ടായതെന്നും ഇത്തരം സമ്മേളനങ്ങളിലൂടെയുള്ള സൗഹൃദം ലോകമെമ്പാടുമുള്ള മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസമാണെന്നും പ്രതിനിധികൾ പ്രതികരിച്ചു.

ALSO READ: ലോക കേരള സഭ പോലുള്ള കൂട്ടായ്മയിലൂടെയാണ് കുവൈറ്റ് ദുരന്തത്തിൽ പെട്ടന്ന് തന്നെ ഇടപെടൽ ഉണ്ടായത്;പ്രതിപക്ഷ ആരോപണത്തിനെതിരെ ലോക കേരളസഭ പ്രതിനിധികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News