കോഴ ആരോപണം; എംപി മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം

കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. എത്തിക്സ് കമ്മിറ്റി ചെയർപേഴ്സൺ വിനോദ് കുമാർ സോങ്കർ പാനലിന്റെ റിപ്പോർട്ട് ലോക്സഭയിൽ ഇന്ന് സമർപ്പിക്കും.സമിതിയുടെ ശുപാർശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താൽ മാത്രമേ മൊയ്ത്രയെ പുറത്താക്കാൻ കഴിയൂ.പക്ഷെ ലോക്സഭയിൽ ഭൂരിപക്ഷമുള്ള ബിജെപി മൊയ്ത്രയെ പുറത്താക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി കഴിഞ്ഞു. എല്ലാ എംപിമാരോടും ലോക്സഭയിൽ ഉണ്ടാകണമെന്ന് ബിജെപി നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: സംവിധായകൻ ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ

അതേസമയം എത്തിക്സ് കമ്മറ്റി നടപടിക്കെതിരെ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് അയച്ചിരുന്നു.മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനെ കുറിച്ചും കേന്ദ്രസർക്കാരിനെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുവാൻ മഹുവ മൊയ്ത്ര കോഴവാങ്ങിയെന്നാണ് ആരോപണം. ബിജെപി എം പി നിഷികാന്ത് ദുബെയാണ് മഹുവയ്ക്കെതിരെ പരാതിയുമായി രംഗത്തുവന്നത്.

ALSO READ: പാട്ടിന് പ്രായം പ്രശ്നമല്ലെന്ന് വീണ്ടും തെളിയിച്ച് വിപ്ലവ ഗായിക പികെ മേദിനി; നവകേരള സദസ്സിനെ വരവേൽക്കാൻ ആലപ്പുഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News