എവിടെ മോദിയുടെ ചാര്‍ സൗ പാര്‍? എന്‍ഡിഎ കൂപ്പുകുത്തുമ്പോള്‍…

Modi

ലോക്സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റിലധികം നേടുമെന്ന വാഗ്ദാനവുമായാണ് മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങിയയത്. എന്നാല്‍ ഫലം വന്നുകൊണ്ടിരിക്കെ മോദിയുടെ ചാര്‍ സൗ പാര്‍ എന്ന മുദ്രാവാക്യം വെള്ളത്തില്‍ വരച്ച വരപോലെയാവുകയാണ്. 400 സീറ്റ് പോയിട്ട് നിലവില്‍ 300 സീറ്റ് തികയ്ക്കാന്‍ പോലും എന്‍ഡിഎയ്ക്ക് കഴിഞ്ഞിട്ടില്ല.

ഇന്‍ഡ്യാ മുന്നണി രാജ്യത്ത് ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുസമയത്ത് പിന്നിലാവുകയും ചെയ്തിരുന്നു. യു.പിയില്‍ ഇന്‍ഡ്യാ സഖ്യം മുന്നിലാണ്. പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പിക്ക് ലീഡ് നേടാനായില്ല. അയോധ്യയിലും ബി.ജെ.പി പിന്നിലാണ്.

പതിനഞ്ചിലധികം കേന്ദ്ര മന്ത്രിമാര്‍ക്കും പിന്നിലാണ്.സംസ്ഥാനത്ത് പതിനേഴ് 17 സീറ്റുകളില്‍ യുഡിഎഫാണ് മുന്നില്‍. രണ്ടിടത്ത് എല്‍ഡിഎഫും തൃശൂരില്‍ എന്‍.ഡി.യെയും മുന്നിലാണ്. ആദ്യ രണ്ട് ഘട്ടങ്ങളില്‍ ചാര്‍ സൗ പാര്‍ മുദ്രാവാക്യം ശക്തമാക്കിയിരുന്ന മോദി പോളിംഗ് ശതമാനം കുറയുന്നത് കണ്ടതോടെ ആ പ്രചാരണം പതുക്കെ പിന്‍വലിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News