ലോക്സഭ തെരഞ്ഞെടുപ്പ്; സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശൂര്‍ അതിരൂപത

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമുദായ ജാഗ്രത സമ്മേളനം വിളിച്ച് തൃശൂര്‍ അതിരൂപത. ഈ മാസം 25 ന് തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലാണ് സമ്മേളനം. ഫെബ്രുവരി 18ന് ഇടവകകളിൽ സമുദായ ജാഗ്രതാ ദിനമായി ആചരിക്കാനും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശം. പൊതുതെരഞ്ഞെടുപ്പിനെ ജാഗ്രത പൂര്‍വ്വം സമീപിക്കണമെന്നും സര്‍ക്കുലറിൽ മുന്നറിയിപ്പുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘സമുദായ ജാഗ്രത സമ്മേളനം’ വിളിച്ച് തൃശൂര്‍ അതിരൂപത. ഈ മാസം 25 ന് തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലാണ് സമ്മേളനം. ഫെബ്രുവരി 18ന് ഇടവകകളിൽ സമുദായ ജാഗ്രതാ ദിനമായി ആചരിക്കാനും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദ്ദേശം. പൊതുതെരഞ്ഞെടുപ്പിനെ ജാഗ്രത പൂര്‍വ്വം സമീപിക്കണമെന്നും സര്‍ക്കുലറിൽ മുന്നറിയിപ്പുണ്ട്.

ALSO READ: മറാഠ സംവരണം; നിരാഹാര സമരം തുടങ്ങിയ മനോജ് ജാരങ്കെ പാട്ടീൽ ഗുരുതരാവസ്ഥയിൽ

രാജ്യത്തെ മത ന്യൂനപക്ഷങ്ങളും പിന്നാക്ക ജനവിഭാഗങ്ങളും കടുത്ത അരക്ഷിതാ വസ്‌ഥയിലൂടെ കടന്നുപോകുമ്പോൾ ദേശീയ പൊതു തെരഞ്ഞെടുപ്പിനെ ജാഗ്രതാ പൂർവ്വം സമീപിക്കണമെന്നാണ് സര്‍ക്കുലറിലെ പ്രധാന നിർദ്ദേശം. രാജ്യത്തെമ്പാടും ക്രൈസ്‌തവ വിശ്വാസികൾക്ക് നേരെയും, സ്ഥാപനങ്ങൾക്ക് നേരെയുമുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. സമകാലിക രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തിൽ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ടെന്നും അതിരൂപത ഇടവകകൾക്കായി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ഫെബ്രുവരി 25 -ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് തൃശൂർ സെന്റ് തോമസ് കോളേജിലാണ് സമുദായ ജാഗ്രത സമ്മേളനം നടക്കുക. ഇതിന് മുന്നോടിയായി ഫെബ്രുവരി 18ന് ഇടവകകളിൽ സമുദായ ജാഗ്രതാ ദിനമായി ആചരിക്കാനും അതിരൂപത നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രത്തിനും ബിജെപിക്കും എതിരെ പ്രത്യക്ഷ വിമർശനങ്ങൾ സർക്കുലറിൽ ഇല്ലെങ്കിലും മണിപ്പൂർ ഉൾപ്പെടെ ക്രൈസ്തവരെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയാകും.

ലോകസഭ തിരഞ്ഞെടുപ്പിനായി തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി തങ്ങളുടെ എല്ലാ അടവുകളും പുറത്തെടുക്കുന്ന സാഹചര്യത്തിൽ നിർണായക പ്രാധാന്യമാണ് അതിരൂപതയുടെ സമുദായ ജാഗ്രതാ സമ്മേളനത്തിനുള്ളത്. ക്രൈസ്തവർ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വിശ്വാസികളെ ബോധവൽക്കരിക്കുന്നതിനായി ഇടവകകളിൽ പ്രത്യേക യോഗങ്ങൾ സംഘടിപ്പിക്കാനും അതിരൂപത സർക്കുലറിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

ALSO READ: ഇലക്ടറല്‍ ബോണ്ടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; കോടികള്‍ നേടാനുള്ള അവസരം തട്ടിത്തെറിപ്പിച്ച് സിപിഐഎമ്മിന്റെ പോരാട്ട വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News