ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍; കെപിസിസി നേതൃയോഗം ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നേതൃയോഗം ഇന്ന് രാവിലെ ഇന്ദിരാഭവനില്‍ ചേരും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവരും ലോക്‌സഭയിലേക്ക് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും.

ALSO READ:ജസ്ന തിരോധാന കേസിലെ തുടരന്വേഷണ ഹർജിയിൽ വിധി ഇന്ന്, പിതാവ് നൽകിയ തെളിവുകൾ കോടതിയിൽ

കെപിസിസി അധ്യക്ഷന്റെ താത്ക്കാലിക ചുമതല വഹിക്കുന്ന എം എം ഹസന്‍ ഇന്ന് പദവി ഒഴിയും. കെ സുധാകരന്‍ അധ്യക്ഷ ചുമതല വീണ്ടും ഏറ്റെടുക്കും.

ALSO READ:കൊല്ലത്ത് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News