വടക്കന്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് കളം നിറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍; പ്രചാരണം തുടരുന്നു

വടക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് കളം നിറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണം തുടരുന്നു. എല്‍ഡിഎഫ്  മലപ്പുറം മണ്ഡലം  കൺവൻഷൻ വൈകിട്ട് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പൊന്നാനി
മലപ്പുറം,  മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളും പ്രചാരണം തുടരുകയാണ്.

കാസർഗോഡ് പാർലമെൻ്റ്  മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണൻ മാസ്റ്റർ രണ്ടാംഘട്ട പ്രചരണം തുടങ്ങി. മഞ്ചേശ്വരം അസംബ്ലി മണ്ഡലത്തിലെ കുമ്പള പഞ്ചായത്തിലെ വിവിധ  സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും എത്തി ബാലകൃഷ്ണൻ മാസ്റ്റർ വോട്ടർഭ്യഥിച്ചു.

കണ്ണൂർ ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ധർമ്മടം നിയോജക മണ്ഡലത്തിലാണ് പ്രചാരണം. കോളേജുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് വോട്ട് അഭ്യർഥന. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഊഷ്മള വരവേൽപ്പാണ് വിദ്യാർത്ഥികൾ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് നൽകിയത്.

വയനാട് എല്‍ഡിഎഫ് സ്ഥാനാർത്ഥി ആനി രാജ തിരുവമ്പാടി അസംബ്ലി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നു. വിവിധ കേന്ദ്രങ്ങളിൽ ആനി രാജ വോട്ടർമാരെ കണ്ടു. മലയോര മേഖലയിൽ വലിയ സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിക്കുന്നത്.

വടകര പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി  കെ കെ ശൈലജ ടീച്ചർ പേരാമ്പ്ര നിയോജക മണ്ഡലത്തിൽ പ്രചാരണത്തിലാണ്. രാവിലെ ഏഴ് മണിയ്ക്ക് പേരാമ്പ്ര നിന്ന് പര്യടനം തുടങ്ങി.  കൂത്താളി, ചക്കിട്ടപ്പാറ, നൊച്ചാട്, അരിക്കുളം, കീഴരിയൂർ , ചെറുവണ്ണൂർ പഞ്ചായത്തുകളിലെ പര്യടനത്തിന്ന് ശേഷം വൈകിട്ട് തുറയൂരിൽ സമാപിക്കും.

കോഴിക്കോട് എൽഡി എഫ് സ്ഥാനാർത്ഥി എളമരം കരിം ഇന്ന് പ്രധാന വ്യക്തികളെ കാണുന്ന തിരക്കിലാണ്. രാവിലെ 10 മണിയോടെ നടക്കാവ് താമസിക്കുന്ന  എം ടി വാസുദേവൻ നായരെ സന്ദർശിച്ചു. എല്‍ഡിഎഫ് നേതാക്കൾക്കൊപ്പമാണ് എളമരം കരീം എം ടിയുടെ വീട്ടിലെത്തിയത്. രണ്ടാം ഘട്ട മണ്ഡല പര്യടനം നാളെ തുടങ്ങും.

മലപ്പുറം എല്‍ഡിഎഫ് സ്ഥാനാർത്ഥി വി വസീഫ് മലപ്പുറം മണ്ഡലത്തിൽ പ്രചരണത്തിലാണ് വൈകീട്ടു മലപ്പുറത്ത് നടക്കുന്ന പാർലമെൻറ് മണ്ഡലം കൺവെൻഷൻ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീറിൻ്റെ പ്രചരണവും  മലപ്പുറം നിയോജക മണ്ഡലത്തിൽ പുരോഗമിക്കുന്നു.

പൊന്നാനി എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസ കോട്ടയ്ക്കൽ മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുസ്സമദ് സമദാനി തൃത്താലയിലും വോട്ടർമാരെ കാണുന്നു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാർഥി എ വിജയരാഘവൻ ഇന്ന് അട്ടപ്പാടിയിൽ പ്രചാരണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News