നാമനിർദ്ദേശ പത്രിക; ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്സഭ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശ്ശൂർ 1, കോഴിക്കോട് 1, കാസർഗോഡ് 2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല.

ALSO READ: പ്രഫുൽ പട്ടേലിന് സിബിഐയുടെ ക്ലീൻ ചിറ്റ്; എയർ ഇന്ത്യ അഴിമതിക്കേസിൽ നിന്നും മുക്തനാക്കിയത് എൻഡിഎയിൽ ചേർന്നതോടെ

കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർത്ഥികൾ രണ്ട് പത്രികകൾ വീതവും കാസർകോട് ഒരാൾ മൂന്നു പത്രികയും സമർപ്പിച്ചു. ആകെ18 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുണ്ട്.

ALSO READ: ആടുജീവിതം മാത്രമല്ല, ജോർദാൻ മരുഭൂമിയില്‍ ഒരു ഷോട്ടിന് വേണ്ടി ദിവസങ്ങളോളം കാത്തുനിന്ന മറ്റൊരു ബ്രഹ്മാണ്ഡ സിനിമ കൂടിയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here