ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾ സന്ദർശിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷ്ണർ അടക്കം സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ സന്ദർശനം ആന്ധ്രാ പ്രദേശിൽ 9,10 തീയതികളിൽ നടക്കും. ആന്ധ്രയോടൊപ്പം തമിഴ്നാടും സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പകരം തീയതി നിലവിൽ തീരുമാനിച്ചിട്ടില്ല.തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ അനുപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവർക്കൊപ്പം സിഇസി രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ആന്ധ്രയിൽ പര്യടനം നടത്തും.

ALSO READ: റേഷൻ അഴിമതി കേസ്; ശങ്കർ ആദ്യയെ ഇ. ഡി അറസ്റ്റ് ചെയ്തതിന് തുടർന്ന് ബംഗാളിൽ വ്യാപകമായ അതിക്രമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News