ലോക്സഭ തെരഞ്ഞെടുപ്പ്; ഏപ്രില്‍ 26 ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ ഏപ്രില്‍ 26- ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയും അവധി പ്രഖ്യാപിച്ചു.

അവധി ദിനത്തിൽ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ പറയുന്നു.കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ തുടങ്ങിയിടങ്ങളിൽ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം.

ALSO READ: മോദി സര്‍ക്കാരിന്റെ ഭരണകാലത്തും സ്‌പെക്ട്രം അഴിമതി ഇലക്ടറല്‍ ബോണ്ടുകളിലൂടെ തുടര്‍ന്നതായി റിപ്പോര്‍ട്ട്

അതേസമയം വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ മാർച്ച് 25 വരെ അപേക്ഷ നൽകിയവർക്ക് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം. ഇവരുടെ അപേക്ഷകൾ ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോ​ഗസ്ഥതല പരിശോധനയിൽ പരി​ഗണിക്കും. തുടർന്ന് അന്തിമ പട്ടിക തയ്യാറാക്കും.

ALSO READ: ഇടുക്കി കൊടികുത്തിയില്‍ വന്‍ തീപിടിത്തം; രാത്രി എട്ടുമണിയോടെ ആരംഭിച്ച തീപിടിത്തം ഇപ്പോഴും തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News