ലോക്സഭ തെരഞ്ഞെടുപ്പ്; ബഹ്‌റൈനിൽ എൽഡിഎഫ് കൺവൻഷൻ നടന്നു

ഇടതുപക്ഷ ജനാധിപത്യ കൂട്ടായ്മയായ ‘ഒന്നാണ് കേരളം ഒന്നാമതാണ് കേരള’ത്തിൻ്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിൽ എൽഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പ് കൺവൻഷൻ നടന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഓൺലൈനിലൂടെ ഉത്ഘാടനം ചെയ്തു. നാനൂറ് സീറ്റ് നേടി അധികാരത്തിൽ വരുമെന്നും അതിൽ 3 സീറ്റ് കേരളത്തിൽ നിന്നുമാണെന്ന അതിരുകടന്ന ബിജെപിയുടെ അതിരു കടന്ന പ്രസ്താവന വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണെന്ന്‌ ഉദ്‌ഘാടന പ്രസംഗത്തിൽ പുത്തലത്ത് ദിനേശൻ പറഞ്ഞു.

ALSO READ: ആറ്റിങ്ങല്‍ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ അറസ്റ്റ് ഡൽഹിയിലും പഞ്ചാബിലും, ഹരിയാനയിലും, രാജസ്ഥാനിലും ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുന്നവരുടെ ജനാധിപത്യത്തോടുള്ള ഭയം നിറഞ്ഞ വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച വിവിധ കക്ഷി നേതാക്കൾ ഇന്ത്യയുടെ ഭരണഘടന നിലനിൽക്കേണ്ടത്തിന്റെയും ഇന്ത്യൻ ജനാധിപത്യം ശക്തി പ്രാപിക്കേണ്ടതിൻ്റെയും ആവശ്യകതകളെ കുറിച്ചും വ്യക്തമാക്കി.

‘ഒന്നാണ് കേരളം ഒന്നാമതാണ് കേരളം’ ഇടതുപക്ഷ കൂട്ടായ്മ ജോ: കൺവീനർ ഷാജി മൂതല സ്വാഗതം പറഞ്ഞു. കൺവെൻഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ബഹ്റൈൻ ചാപ്റ്റർ കൺവീനർ സുബൈർ കണ്ണൂർ അദ്ധ്യക്ഷനായി.

ALSO READ: മാര്‍ച്ചുമായി എഎപി; അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കും

പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, ലോക കേരളസഭ അംഗം സി വി നാരായണൻ, നവ കേരള സെക്രട്ടറി സുഹൈൽ, പി പി എഫ് പ്രസിഡണ്ട് ഇ.എ. സലീം, പ്രതിഭ ജനൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനുമണ്ണിൽ, ഇടതുപക്ഷ കൂട്ടായമ അംഗം കെ.ടി. സലീം, ഐ.എൻ.എൽ ബഹ്റൈൻ ഘടക കൺവീനർ മൊയ്തീൻകുട്ടി പുളിക്കൽ, കേരള പ്രവാസി സംഘം വടകര എരിയ കമ്മിറ്റി അംഗം ശശി, ഐഎൻഎൽസി. ബഹ്റൈൻ കൺവീനർ ഫൈസൽ. എഫ് എം പ്രതിഭ വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ, മനോജ് വടകര ജനത കൾച്ചറൽ ഓർഗനൈസേഷൻ, എസ് വി ബഷീർ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News