മുസ്‌ലിങ്ങൾ ഇല്ലാതെ ചരിത്രത്തിലാദ്യമായി ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക; ഈ കോൺഗ്രസിൽ ന്യൂനപക്ഷങ്ങൾ എങ്ങനെ വിശ്വസിക്കും?

ചരിത്രത്തിലാദ്യമായി ഗുജറാത്തില്‍ മുസ്‌ലിങ്ങളില്ലാത്ത കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ 24 സീറ്റുകളിലാണ് ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്. എന്നാൽ ഇതില്‍ ഒരു സീറ്റില്‍ പോലും മുസ്‌ലിം സ്ഥാനാര്‍ത്ഥികളില്ല എന്നതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

ALSO READ: മദ്യപാനത്തെ തുടർന്നുള്ള തർക്കം; യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥിരമായി മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്ന ബറൂച്ച് മണ്ഡലത്തിൽ ഇത്തവണ മുന്നണി ധാരണ പ്രകാരം എഎപി സ്ഥാനാർത്ഥിയാണ് മത്സരിക്കുന്നത്. ശേഷിക്കുന്ന സീറ്റുകളിലാകട്ടെ മുസ്‌ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയ സാധ്യതയില്ലെന്നാണ് ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വം വാദിക്കുന്നത്.

ALSO READ: ‘ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചു, അശ്ലീലം പറഞ്ഞു’, കോൺഗ്രസ് വാർഡ് കൗൺസിലർക്കെതിരെ മഹിളാ കോൺഗ്രസ് നേതാവിന്റെ പരാതി

വലിയ വിമർശനമാണ് കോൺഗ്രസിന്റെ ഈ നിലപാടിനെതിരെ ന്യൂനപക്ഷങ്ങളിൽ നിന്നും ഉയർന്നു വരുന്നത്. ഒരു മുസ്‌ലിം സ്ഥാനാർഥി പോലും ഇല്ലാത്ത ഗുജറാത്തിൽ പൗരത്വ ഭേദഗതിയെ കുറിച്ച് പോലും സംസാരിക്കാൻ കോൺഗ്രസിൽ ആരുണ്ടാകും എന്ന ചോദ്യമാണ് ഇത് മുന്നോട്ട് വെക്കുന്നതെന്നാണ് പലരും അഭിപ്രയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News