ബൊനായിൽ വീണ്ടും ചെങ്കോടി തന്നെ

തെരഞ്ഞെടുപ്പ് ഫലം: ഒഡിഷയിലെ ബൊനായിൽ സിപിഐ എമ്മിന് ഹാട്രിക്‌ ജയം. നിയമസഭാ മണ്ഡലത്തിലാണ് മിന്നുന്ന വിജയം. അഞ്ച് റൗണ്ട് ബാക്കിയുള്ളപ്പോൾ സിറ്റിങ്‌ എംഎൽഎ ലക്ഷ്‌മൺ മുണ്ട 19825 വോട്ട് ലീഡ് ചെയ്തു. ലക്ഷ്‌മൺ മുണ്ട പരാജയപ്പെടുത്തിയത്‌ ബിജെഡിയുടെ ഭീംസെൻ ചൗധരിയെയാണ്‌.

നാമനിർദേശപത്രികാ സമർപ്പണം മുതൽ മുണ്ടയ്‌ക്ക്‌ പിന്തുണയുമായി ബൊനായിഗഢിലേക്ക്‌ സമീപ ഗ്രാമങ്ങളിൽ നിന്നുവരെ ചെങ്കൊടികളുമായി ആയിരങ്ങളാണ്‌ എത്തിയിരുന്നത്. ജനകീയ എംഎൽഎ എന്ന വിശേഷണമുള്ള ലക്ഷ്‌മൺ മുണ്ടയുടെ ഹാട്രിക്‌ ജയം പത്രികാ സമർപ്പണത്തോടെ ഉറപ്പായതായിരുന്നു.

ALSO READ: ‘ഇന്ത്യാ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കി’, തൃശൂരിൽ കോൺഗ്രസ് വോട്ടുകൾ ബിജെപി കൊണ്ടുപോയി: എം വി ഗോവിന്ദൻ മാസ്റ്റർ

എസ്‌ടി സംവരണമണ്ഡലമായ ബൊനായിൽ 2004ലാണ്‌ ലക്ഷ്‌മൺ മുണ്ടയിലൂടെ സിപിഐ എം ജയിക്കുന്നത്‌. ബിജെപി 2009ൽ ജയിച്ചെങ്കിലും കടുത്ത ത്രികോണ മത്സരത്തിൽ 2014ൽ ലക്ഷ്‌മൺ മുണ്ട 1818 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ചു. കഴിഞ്ഞതവണ ഭൂരിപക്ഷം 12030 വോട്ടായി ഉയർന്നു.

ബൊനായിലെ വോട്ടർമാർ 50 ശതമാനത്തിലേറെ എസ്‌ടി വിഭാഗക്കാരാണ്‌. പകുതിയോളം വനമേഖലയായ മണ്ഡലത്തിൽ നിരവധി ഖനികളുമുണ്ട്‌. ലക്ഷ്‌മൺ മുണ്ട ജനപ്രതിനിധി ആയതോടെയാണ്‌ പിന്നോക്കമേഖലയായ ബൊനായിൽ അടിസ്ഥാന വികസനം എത്തിയത്‌. റോഡുകൾ, പാലങ്ങൾ, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മണ്ഡലത്തിൽ മുണ്ട ഉറപ്പിച്ചു. വികസന ആവശ്യങ്ങൾക്കുള്ള ഫണ്ടുകൾ നേടിയെടുക്കുന്നതിനും മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്താനും മുണ്ട എന്നും മുന്നിലുണ്ടായിരുന്നു. ജനപക്ഷത്ത് നിക്കുന്ന ജനപ്രതിനിധിക്ക് വീണ്ടും ലഭിച്ച അംഗീകാരമാണ് ഈ വിജയം.

ALSO READ: ‘രാമൻ തുണച്ചില്ല’ അയോധ്യയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക്; മോദിയുടെ വർഗീയ പ്രതിഷ്ഠയ്ക്ക് ഇന്ത്യ നൽകിയ മറുപടി

ബൊനായിലെ നാല് പഞ്ചായത്ത്‌ സമിതിയിൽ മൂന്നിടത്തും സിപിഐ എമ്മാണ്‌ ഭരണത്തിൽ. ജില്ലാ പരിഷത്ത്‌ അംഗമായി ഒരാളും സിപിഐ എമ്മിനുണ്ട്‌. ഒഡിഷയിൽ ബിജെപി ശക്തികേന്ദ്രങ്ങളിൽ ഒന്നായിരുന്നു മുൻ കേന്ദ്രമന്ത്രി ജുവൽ ഒറാം രണ്ടുവട്ടം എംഎൽഎ ആയിട്ടുള്ള ബൊനായി. എന്നാൽ, ലക്ഷ്‌മൺ മുണ്ടയുടെ നേതൃത്വത്തിൽ സിപിഐ എം സജീവമായതോടെ ബൊനായിൽ ബിജെപി ദുർബലമാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News