ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിലും രേഖപ്പെടുത്തിയത് കുറഞ്ഞ പോളിങ്. ആറാംഘട്ട വോട്ടെടുപ്പിൽ നിലവിൽ പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ഇതുവരെ രേഖപ്പെടുത്തിയത് 59.06 ശതമാനം വോട്ടുകളാണ്. ഏറ്റവും കൂടുതല്‍ പോളിങ് പശ്ചിമബംഗാളിലും കുറവ് പോളിങ് ജമ്മുകാശ്മീരിലും രേഖപ്പെടുത്തി. ആറാം ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രകേന്ദങ്ങളായ ദില്ലിയിലും പോളിങ് ശതമാനം ഇടിഞ്ഞതോടെ ആശങ്കയിലാണ് ബിജെപി.
ആറാംഘട്ട വോട്ടെടുപ്പിലും കുറഞ്ഞ പോളിങ് ശതമാനമാണ് വിവധ സംസ്ഥാനങ്ങളിൽ രേഖപ്പെടുപത്തിയത്. രാജ്യത്തെ 58 മണ്ഡലങ്ങളില്‍ രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചെങ്കിലും മന്ദഗതിയിലാണ് പോളിങ് നടന്നത്. ആറു സംസ്ഥാനങ്ങലിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും നടന്ന വോട്ടെചുപ്പില്‍ പശ്ചിമ ബംഗാളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തി. ജമ്മു കാശ്മീരിലാണ് ഏറ്റവും കുറവ് പോളിങ്.
ആറാംഘട്ടത്തിലെ ശ്രദ്ധാകേന്ദ്രമായ ദില്ലിയിലും പോളിങ് ശതമാനം ഇടിഞ്ഞു. ദില്ലിയിലും ഹരിയാനയിലും ഒറ്റഘട്ടമായി എല്ലാ സീറ്റുകളിലേക്കും പോളിങ് നടന്നു. പ്രധാനപ്പെട്ട നേതാക്കളൊക്കെ രാവിലെത്തന്നെ പോളിങ് ബൂത്തിലെത്തി സമ്മദിദാന അവകാശം വിനിയോഗിച്ചു.
നിരവധി മണ്ഡലങ്ങളില്‍ പ്രതിഷേധങ്ങളും പരാതികളും സംഘർഷങ്ങളുമുണ്ടായി. പശ്ചിമ ബംഗാളില്‍ പല ബൂത്തുകളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടിങ് മെഷീനുകളില്‍ ബിജെപിയുടെ ടാഗ് കണ്ടെത്തിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തു വന്നത് ബിജെപി -തൃണമൂല്‍ ഏറ്റുമുട്ടലില്‍ കലാശിച്ചു. ജമ്മു കശ്മീരിലെ അനന്ദ്നാഗ് രജൗരിയില്‍ പോാളിങ് ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് പിഡിപി അദ്യക്ഷ മെഹബൂബ മുഫ്തി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.
ഒഡീഷയിലെ പുരിയിലും സമാന സംഘർഷങ്ങളുണ്ടായി. ശക്തമായ കര്‍ഷകരോഷം നിലനില്‍ക്കുന്ന ഹരിയാനയില്‍ മോദിക്കും ബിജെപിക്കും തിരിച്ചടിയായി പോളിങ് ശതമാനം ഇടിഞ്ഞു. വര്‍ഗീയതയും രാമകേഷേത്രവും പറഞ്ഞ് പ്രചാരണം നടത്തിയ ബിജെപിക്ക് വോട്ടരമാരെ ബൂത്തിലെത്തിക്കാനായില്ലെന്ന് മാത്രമല്ല ആദ്യഘട്ടങ്ങളിലുണ്ടായ പോളിങ് ശതമാനത്തിലെ കുറവ് ആറാം ഘട്ടത്തിലും തുടര്‍ന്നത് തിരിച്ചടിയായി.
അതേസമയം കെജ്‌രിവാളിനെ മുൻനിർത്തിയുള്ള പ്രചാരണവും, രാജ്യത്തെ മോദി വിരുദ്ധവികാരവും തങ്ങള്‍ക്ക് അനുകൂലമാകുന്ന പ്രതീക്ഷയിലാണ് ഇന്ത്യമുന്നണി. ഉത്തര്‍പ്രദേശില്‍ 14, ബിഹാറിലും ബംഗാളിലും 8 സീറ്റുകളിലും ഡീഷയില്‍ 6 ഉം ജാര്‍ഖണ്ഡില്‍ 4ഉം ജമ്മു കശ്മീരിലെ ഒരു മണ്ഡലത്തിലും നടന്ന് വോട്ടെടുപ്പില്‍ 889സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here