ലോക്സഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ 75 ശതമാനത്തോളം പോളിങ്

പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.ഇന്ന് വോട്ടെടുപ്പ് നടന്ന 4 മണ്ഡലങ്ങളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മികച്ച പ്രകടനം കാഴ്ച്ചവെച്ചേക്കും.

ALSO READ :വീടിന് സമീപത്തുനിന്നും സ്‌ഫോടക വസ്തു കണ്ടെത്തി; പരാതി നല്‍കി സിപിഐഎം ലോക്കല്‍ സെക്രട്ടറി

അസം -74.86
ബീഹാര്‍ -56.01
ഛത്തിസ്ഗഡ് -66.87
ദാദ്ര നാഗര്‍ ഹവേലി &ദാമന്‍ ദിയൂ -65.23
ഗോവ-72.52
ഗുജറാത്ത് – 55.22
കര്‍ണാടക -66.05
മധ്യപ്രദേശ്- 62.28
മഹാരാഷ്ട്ര – 53.40
ഉത്തര്‍പ്രദേശ് -55.13
പശ്ചിമ ബംഗാള്‍ -73.93

ALSO READ :വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രം മതി; മധുരമൂറും മാംഗോ കുല്‍ഫി വീട്ടിലുണ്ടാക്കാം

മുര്‍ഷിദാബാദ്, ഉത്തരമാള്‍ഡ, ദക്ഷിണ മാള്‍ഡ, ജാംഗിപ്പൂര്‍ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത് .വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം മറ്റ് സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികളായി തൊഴിലെടുക്കുന്നവരാണ്. എന്നിട്ടും താരതമ്യേന മെച്ചപ്പെട്ട പോളിംഗ് ആണ് 4 മണ്ഡലങ്ങളിലും രേഖപ്പെടുത്തിയത്.മുര്‍ഷിദാബാദില്‍ 4 ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. സി. പി ഐ എം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഉത്തര മാള്‍ഡയില്‍ ബി.ജെ.പി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

ALSO READ :ധോണിയ്ക്ക് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്;വിശ്രമം എടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും അവഗണിച്ച് താരം
2019 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് 2 സീറ്റിലും ബി.ജെ.പിയും കോണ്‍ഗ്രസ്സു ഓരോ സീറ്റിലും വിജയിച്ചിരുന്നു. ഇത്തവണ ഈ മേഖലയില്‍ സി.പി.ഐ എമ്മും കോണ്‍ഗ്രസ്സും മുന്നേറ്റമുണ്ടാക്കിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News