ലോക്സഭ തെരഞ്ഞെടുപ്പ്; ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ല; തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായി സഖ്യമില്ല. തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ബംഗാളിലെ 42 സീറ്റുകളിലും ടി എം സി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ ബെഹ്‌റാംപൂർ നിന്നും, പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട മഹുവ മൊയ്ത കൃഷ്ണനഗറിൽ നിന്നും ജനവിധി തേടും.

Also read:താഴെ വീണ ട്രൈപ്പോഡ് എടുക്കാൻ ശ്രമം; യുവഡോക്ടർ ഓസ്‌ട്രേലിയയിൽ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സഖ്യമില്ലെന്ന് വ്യക്തമാക്കിയാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുന്ന തൃണമൂൽ 42 സ്ഥാനാ‍ർത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ ബെഹ്‌റാംപൂറിൽ നിന്നും ജനവിധി തേടും.കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരെയാണ് തൃണമുൾ യുസുഫ് പഠാനെ രംഗത്തിറക്കിയിരിക്കുന്നത്. പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് മഹുവ മൊയ്ത കൃഷണനഗറിൽ നിന്നും അഭിഷേക് ബാനര്‍ജി ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് മത്സരിക്കും.

Also read:കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

സന്ദേശ്ഖലി ഉൾപ്പെട്ട ബസിർഹത് മണ്ഡലത്തിൽ സിറ്റിംഗ് എംപി നുസ്രത്ത് ജഹാനെ തൃണമുൾ കോൺഗ്രസ്‌ ഒഴിവാക്കി. നുസ്രത്തിനു പകരം ഹാജി നൂറുൽ ഇസ്ലാമാണ് ബസിർഹതിൽ നിന്ന് മത്സരിക്കുക. മുൻ ക്രിക്കറ്റ്‌ താരം കിർത്തി ആസാദ് ദുർഗാപൂറിൽ നിന്നും. സിനിമ താരം ശത്രുഘ്നന്‍ സിന്‍ഹ അസന്‍സോളില്‍ നിന്നും ജനവിധി തേടും.16 സിറ്റിങ് എംപിമാർക്ക് സീറ്റ്‌ നൽകിയപ്പോൾ 6 പേരെ തൃണമൂൾ കോൺഗ്രസ് ഒഴിവാക്കി.

ഇന്ത്യ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രിക്ക് നീരസം ഉണ്ടാകുമെന്ന് മമത ഭയക്കുന്നുവെന്ന് സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുമായി സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതായും മമത ബാനർജി അറിയിച്ചു. എന്നാൽ ബംഗാളിന് പുറമെ അസമിലും ഒറ്റക്ക് മത്സരിക്കാനാണ് തൃണമൂൽ കോൺഗ്രസിൻ്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News